+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാട്സ് ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

വാട്സ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തുകയാണ്. മെറ്റ മേധാവി സക്കര്‍ ബര്‍ഗ് തന്‍റെ ഫേസ് ബുക്കിലൂടെയാണ് ഈ വിവരം ഉപഭോക്താക്കളെ അറിയിച്ചത്. പുതിയ ഫീച്ചര്‍ പ്രകാരം ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുഴുവന്‍ നോട്ടി
വാട്സ് ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്
വാട്സ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തുകയാണ്. മെറ്റ മേധാവി സക്കര്‍ ബര്‍ഗ് തന്‍റെ ഫേസ് ബുക്കിലൂടെയാണ് ഈ വിവരം ഉപഭോക്താക്കളെ അറിയിച്ചത്.

പുതിയ ഫീച്ചര്‍ പ്രകാരം ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുഴുവന്‍ നോട്ടിഫിക്കേഷന്‍ നല്‍കാതെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒരാള്‍ക്ക് പുറത്തുപോകാനാകും. മാത്രമല്ല ഒരാള്‍ വാട്സ് ആപ്പില്‍ ഓണ്‍ലൈനാണെന്ന് ആരെല്ലാം അറിയണമെന്ന് ആ ഉപഭോക്താവിന് തീരുമാനിക്കാം.

പുതിയ ഫീച്ചറോടെ ഒറ്റത്തവണ മാത്രം കാണാനാവുന്ന സന്ദേശങ്ങള്‍ക്ക് സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുമാകും. പുതിയ ഫീച്ചറുകള്‍ ഈ മാസംതന്നെ എത്തിക്കുമെന്ന് വാട്സ് ആപ്പ് പറയുന്നു.