+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോക്കിയ 8210 4ജി ഫോണ്‍ ഓഗസ്റ്റ് ആറുമുതല്‍ വില്‍പനയ്ക്കെത്തും

എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 8210 4ജി ഫീച്ചര്‍ഫോണ്‍ ഓഗസ്റ്റ് ആറ് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്ക്കെത്തും. നീല, ചുവപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണുകളുടെ വിപണി വില 3999 രൂപയാണ്.

മികച്ച രൂപകല്പനയിലിറക്കുന്ന ഫോണ്‍ ദീര്‍ഘകാലം ഈടുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 27 ദിവസത്തെ സ്റ്റാന്‍ഡ്ബൈ ബാറ്ററി ലൈഫ്, 2.8 ഇഞ്ച് ഡിസ് പ്ലേ, എംപി3 പ്ലയര്‍, വയര്‍ലെസ് എഫ്എം റേഡിയോ, കാമറ, 4ജി കണക്ടിവിറ്റി, ഡ്യുവല്‍ സിം വോള്‍ട്ട് വോയ്സ് കോള്‍ എന്നിവയോടെയാണ് ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇതോടൊപ്പം നോക്കിയയുടെ ജനപ്രിയ മോഡലായ നോക്കിയ 110 (2022) എന്ന പുതിയ മോഡലും കമ്പനി വിപണിയിൽ എത്തിക്കും. ഓട്ടോ കോള്‍ റെക്കോര്‍ഡിംഗ്, മികച്ച ഗുണനിലവാരത്തിലുള്ള ബില്‍റ്റ് ഇന്‍ പിന്‍ കാമറ, ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി എന്നിവയാണ് ഈ ഫീച്ചര്‍ ഫോണിന്‍റെ പ്രത്യേകതകള്‍.

നോക്കിയ 110 (2022) ചാര്‍ക്കോള്‍, സിയാന്‍, റോസ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ലഭ്യമാവുക. സിയാന്‍, ചാര്‍കോള്‍ നിറങ്ങളിലുള്ളതിന് 1699 രൂപയും റോസ് ഗോള്‍ഡിന് 1799 രൂപയുമാണ് വില. ഇതിനൊപ്പം 299 രൂപ വിലയുള്ള ഇയര്‍ഫോണ്‍ സൗജന്യമായി ലഭിക്കും.

രണ്ട് ഫോണുകളും ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരണ്ടിയോടെയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നോക്കിയ ഡോട്ട് കോംമിലും പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലും ഫോണുകള്‍ ലഭ്യമാകും.