+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെട്രോൾ കാറുകളുടെ നിർമാണം നിർത്താനൊരുങ്ങി മാരുതി സുസുക്കി

മും​​​ബൈ: പൂ​​​ർ​​​ണ​​​മാ​​​യി പെ​​​ട്രോ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങി രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും
പെട്രോൾ കാറുകളുടെ  നിർമാണം നിർത്താനൊരുങ്ങി  മാരുതി സുസുക്കി
മും​​​ബൈ: പൂ​​​ർ​​​ണ​​​മാ​​​യി പെ​​​ട്രോ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങി രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മാ​​​രു​​​തി സു​​​സു​​​ക്കി. വ​​​രു​​​ന്ന 10 വ​​​ർ​​​ഷം​​​കൊ​​​ണ്ടാ​​​കും ഇ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ക.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച ഹ​​​രി​​​ത​​ന​​​യ​​​ത്തി​​​നും കാ​​​ർ​​​ബ​​​ണ്‍ ബ​​​ഹി​​​ർ​​​ഗ​​​മ​​​ന നി​​​ർ​​​മാ​​​ർ​​​ജ​​​ന യ​​​ജ്ഞ​​​ത്തി​​​നും ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ണു നീ​​​ക്കം. “അ​​​ടു​​​ത്ത 10 വ​​​ർ​​​ഷം കൊ​​​ണ്ട് ഞ​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളും ഹൈ​​​ബ്രി​​​ഡ് ആ​​​ക്കി​​​മാ​​​റ്റും.

പെ​​​ട്രോ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി ഓ​​​ടു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കി​​​ല്ല. പെ​​​ട്രോ​​​ളി​​​നൊ​​​പ്പം വൈ​​​ദ്യു​​​ത ബാ​​​റ്റ​​​റി​​​യി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​വു​​​ന്ന​​​തോ അ​​​ല്ലെ​​​ങ്കി​​​ൽ സി​​​എ​​​ൻ​​​ജി​​​യോ മ​​​റ്റ് ജൈ​​​വ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളി​​​ലോ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും ക​​​ന്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കു​​​ക’’- മാ​​​രു​​​തി സു​​​സു​​​ക്കി ചീ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ഓ​​​ഫീ​​​സ​​​ർ സി.​​​വി രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.

നേ​​​ര​​​ത്തെ 2020 ഏ​​​പ്രി​​​ലി​​​ൽ ഡീ​​​സ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​വും ക​​​ന്പ​​​നി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു. 2025നു ​​​മു​​​ന്പ് ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​ല്ലെ​​​ന്നും ക​​​ന്പ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.