കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലായി ഫെഡറൽ ബാങ്ക് ഇന്ന് പുതിയ 10 ശാഖകൾ തുറന്നു. തമിഴ്നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂർ, അഴഗുസേനൈ, കാൽപുദൂർ, സു പള്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്തുള്ള മധുർവാഡയിലും തെലങ്കാനയിലെ സംഗറെഡ്ഡിയിലും ഗുജറാത്തിലെ മെഹ്സാനയിലുമാണ് പുതിയ ശാഖകൾ പ്രവർത്തനം ആരംഭിച്ചത്. നടപ്പു സാന്പത്തിക വർഷം ഇന്ത്യയിലുടനീളം കൂടുതൽ ശാഖകൾ തുറക്കാനും ബാങ്കിന് പദ്ധതിയുണ്ട്.
ബാങ്കിന്റെ പ്രവർത്തനം രാജ്യത്തുടനീളം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകൾ തുറക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷമായ ആസാദി കാ അമൃത് ഉത്സവിനോടനുബന്ധിച്ച്, വരുന്ന ഓഗസ്റ്റ് 15 ഓടെ ഒറ്റ ദിവസം തന്നെ 15 ശാഖകൾ കൂടി പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സാന്പത്തികവർഷത്തെ തുടർന്നുള്ള മാസങ്ങളിലും പുതിയ ശാഖകൾ തുടങ്ങുന്നതാണെന്നും ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറുമായ നന്ദകുമാർ വി പറഞ്ഞു. 10 ശാഖകൾ കൂടി തുറന്നതോടെ ബാങ്കിൻറെ ആകെ ശാഖകളുടെ എണ്ണം 1291 ആയിക്കഴിഞ്ഞു.