കൊച്ചി: റൂഫ്ടോപ് സൗരോർജ പ്ലാന്റുകൾക്ക് അനുയോജ്യമായ മികച്ച സാങ്കേതികവിദ്യയുമായി സോൾസ്മാർട്ട് ഓണ്‍ ഗ്രിഡ് സോളാർ ഇൻവർട്ടറുകൾ വി-ഗാർഡ് അവതരിപ്പിച്ചു. ആഗോള മാനദണ്ഡങ്ങൾ പ്രകാരം നിർമിച്ച് മികച്ച രൂപകൽപ്പനയിൽ പുറത്തിറക്കിയ സോൾസ്മാർട് ഓണ്‍ ഗ്രിഡ് ഇൻവെർട്ടറിൽ മികച്ച വൈദ്യുത ഉൽപ്പാദന ക്ഷമത ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും നൂതന സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈദ്യുതി ഉൽപാദനം തത്സമയം നിരീക്ഷിക്കുന്നതിനും ഡേറ്റ ഒരു മാസം വരെ സൂക്ഷിക്കുന്നതിനും സൗജന്യ വൈ-ഫൈ ഡേറ്റ ലോഗർ, തത്സമയ വോൾട്ടേജ് ബ്ലുടൂത്ത്/ വൈ-ഫൈ മുഖേന മൊബൈൽ ആപ്പിലൂടെ അറിയുന്നതിനുള്ള സംവിധാനം, ടച്ച് കണ്ട്രോൾ, മുഴുസമയ വെബ്, ആപ്പ് നിരീക്ഷണ സംവിധാനം തുടങ്ങിയവ ഇതിലുണ്ട്. സോൾസ്മാർട് ഓണ്‍ ഗ്രിഡ് ഇൻവെർട്ടർ സിംഗിൾ, ത്രി ഫേസുകളിൽ ലഭ്യമാണ്. പത്തു വർഷം വാറന്റിയും കന്പനി നൽകുന്നു.
മൈനസ് 25 ഡിഗ്രി മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സുഗമമായി പ്രവർത്തിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. സൂര്യപ്രകാശത്തെ കൂടുതലായി ആഗിരണം ചെയ്യാൻ ശേഷിയുള്ള ക്ഷമത കൂടിയ മോണോ പെർക്ക് സോളാർ പാനലുകളാണ് സോൾസ്മാർട് ഓണ്‍ ഗ്രിഡ് പിവി ഇൻവർട്ടറിനൊപ്പം നൽകുന്നത്. ഈ പാനലുകൾക്ക് 25 വർഷത്തെ ഓണ്‍ സൈറ്റ് വാറന്റിയും കന്പനി നൽകുന്നു.
ഉയർന്ന താപനിലയിലും പ്രവർത്തിക്കുന്ന ഇവയ്ക്ക് 98.4 ശതമാനം വരെ പ്രവർത്തന ക്ഷമതയുമുണ്ട്. ഇത് വൈദ്യുതി ബില്ല് ഗണ്യമായി കുറക്കാൻ സഹായിക്കും. സോളാർ പാനലുകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കാര്യക്ഷമമായി യൂട്ടിലിറ്റി ഗ്രിഡലേക്ക് ആവശ്യമായ കറന്റാക്കി മാറ്റുകയും തുടർന്ന് അത് ആവശ്യാനുസരണം ഗ്രിഡിലേക്കും ഗാർഹിക/വാണിജ്യ ലൈനിലേക്കും കടത്തിവിടും.
ന്ധപരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഒരു ഉത്തരവാദിത്തമായി കാണുന്ന കന്പനിയാണ് വി-ഗാർഡ്. പുതിയ സോൾസ്മാർട് സോളാർ പവർ സിസ്റ്റം ഈ ഗണത്തിലെ ഞങ്ങളുടെ ഏറ്റവും പുതിയ ഉൽപന്നമാണ്. പുതുമകളാലും ഫീച്ചറുകളാലും സന്പന്നമായ ഇത് സൗരോർജ്ജത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ സഹായിക്കുന്നു,ന്ധ വി-ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.
സോൾസ്മാർട് ഓണ്‍ ഗ്രിഡ് സോളാർ ഇൻവെർട്ടറുമായി വി-ഗാർഡ്
06:45 PM Jun 16, 2022 | Deepika.com