+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അപകടകരമായ മൂന്ന് ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചു; ഫോണില്‍ നിന്ന് നീക്കാനും നിര്‍ദേശം

ഉപയോക്താക്കള്‍ക്ക് ദോഷകരമായ മൂന്ന് ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചു. സ്റ്റൈല്‍ മെസേജ്, ബ്ലഡ് പ്രഷര്‍ ആപ്പ്, കാമറ പിഡിഎഫ് സ്കാനര്‍ എന്നീ ആപ്പുകളെയാണ് തങ്ങളുടെ സേര്‍ച്ച് എഞ്ചിനില്‍നിന്നും ഗൂഗിള്‍ ഒഴിവാക്കിയത
അപകടകരമായ മൂന്ന് ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചു; ഫോണില്‍ നിന്ന് നീക്കാനും നിര്‍ദേശം
ഉപയോക്താക്കള്‍ക്ക് ദോഷകരമായ മൂന്ന് ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചു. സ്റ്റൈല്‍ മെസേജ്, ബ്ലഡ് പ്രഷര്‍ ആപ്പ്, കാമറ പിഡിഎഫ് സ്കാനര്‍ എന്നീ ആപ്പുകളെയാണ് തങ്ങളുടെ സേര്‍ച്ച് എഞ്ചിനില്‍നിന്നും ഗൂഗിള്‍ ഒഴിവാക്കിയത്.

അനധികൃതമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പണം അപഹരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. ഈ മൂന്ന് ആപ്പുകളും ഉപയോക്താക്കള്‍ ഉടനടി ഫോണില്‍നിന്നും നീക്കണമെന്നും ഗൂഗിള്‍ അറിയിച്ചു.

പുറത്താക്കിയാലും സമാന സ്വഭാവമുള്ള വ്യാജ ആപ്പുകള്‍ ഇനിയും വന്നേക്കാം എന്ന ആശങ്ക നിലനില്‍ക്കുന്നതായും ഗൂഗിള്‍ പറഞ്ഞു.

യഥാര്‍ഥ സ്വഭാവമുള്ള ആപ്പുകളെ അനുകരിച്ചാണ് വ്യാജ ആപ്പുകള്‍ ഫോണില്‍ എത്തുക. അതിനാല്‍ത്തന്നെ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ ബോധവാന്മാരായിരിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.