ഉടമ
1. ഓരോ രണ്ടു മണിക്കൂറിലും ഭക്ഷണമേശയും പരിസരവും വൃത്തിയാക്കി എന്ന് ഉറപ്പാക്കണം.
2. പ്രവേശന നിർഗമന കവാടങ്ങൾ വെവ്വേറെ ആയിരിക്കണം.
3. ആളുകൾ ഒരേ മെനു കാർഡ് കൈകാര്യം ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തണം.
4. കടയിൽ ആവശ്യത്തിനു വായൂസഞ്ചാരം ഉറപ്പാക്കുക.
5. എസി ഉപയോഗിച്ചാൽ വാതിലുകളും ജനലുകളും തുറന്നിട്ടിരിക്കണം.
6. ക്യൂവിലുള്ള ഉപയോക്താക്കൾക്ക് കാത്തിരിപ്പിന് ഇടം ഒരുക്കണം.
7. കൈകഴുകൽ, സാനിറ്റൈസർ സൗകര്യങ്ങൾ, മാസ്കുകൾ, ടോയ്ലറ്റുകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കേണ്ടതാണ്.
8. വലിയ ഷോപ്പുകളിലൊഴികെ ഒരു സമയം അഞ്ചു ജീവനക്കാരിൽ കൂടുതലാകരുത്.
9. തിരക്കേറിയ സ്ഥലങ്ങളിൽ എക്സ് ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കണം.
10. വലിയ ഷോപ്പുകളിൽ ഒരു വ്യക്തിയെ ഇൻഫക്്ഷൻ കണ്ട്രോൾ സൂപ്പർവൈസർ ആയി നിയമിക്കണം.
11. മാർഗനിർദേശങ്ങൾ പാലിക്കാത്തത് കുറ്റകരമാണ്
ജീവനക്കാർ
1. പനി, ചുമ, ശ്വാസതടസം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, തണുപ്പ്, പേശിവേദന അല്ലെങ്കിൽ രുചിയോ ഗന്ധമോ അറിയാത്ത അവസ്ഥ പോലെയുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന തൊഴിലാളികളെ പരിശോധന ചെയ്ത് വിലയിരുത്തുക.
2. റസ്റ്ററന്റിലെ ചുമതലയുള്ള വ്യക്തിക്ക് ഭക്ഷ്യസുരക്ഷാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
3. തൊഴിലാളികൾ പരസ്പരം സാമൂഹിക അകലം പാലിച്ച് ജോലിയിൽ ഏർപ്പെടുക.
4. ഇടയ്ക്കിടെ കൈ കഴുകുക. കുറഞ്ഞത് 70 ശതമാനം ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുക. കൈകൾ മുഖത്ത് തൊടാതിരിക്കുക.
5. റെഡി - റ്റു - ഈറ്റ് ഭക്ഷണങ്ങളും കയ്യുമായുള്ള സന്പർക്കം നിരോധിക്കണം.
6. എല്ലാ തൊഴിലാളികളും എല്ലായ്പ്പോഴും മാസ്ക് ധരിക്കുക. തുണി മാസ്കുകൾ ദിവസവും വൃത്തിയാക്കുക.
7. എല്ലാ ഉപഭോക്താക്കളെയും തെർമൽ സ്കാനിംഗിനു വിധേയമാക്കുക.
8. ടേബിൾ ടോപ്പുകൾ ഇടയ്ക്കിടെ വൃത്തിയാക്കി അണുവിമുക്തമാക്കണം. ടേബിൾ മാറ്റുകളും മറ്റ് ഉപരിതല വസ്തുക്കളും വീണ്ടും ഉപയോഗിക്കരുത്.
9. സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, ഉപ്പ്, കുരുമുളക് തുടങ്ങിയവ ആവശ്യാനുസരണം ഓരോന്നായി നല്കണം. ബാക്കി വരുന്നവയും സ്ഥിരമായ ഡിസ്പെൻസർ ബോട്ടിലുകളും ഒഴിവാക്കണം.
10. ഇരിപ്പിടങ്ങളിൽ നിന്നും ഇരിപ്പിടങ്ങളിലേക്ക് ആവശ്യമായ സാമൂഹിക അകലം ഉറപ്പാക്കണം.
11. റസ്റ്ററന്റുകളിലേക്കു വരുന്നതിനു മുന്പ് മെനു മുൻകൂട്ടി ലഭ്യമാക്കണം.
ഉപഭോക്താക്കൾ
1.ഒരു മേശയ്ക്കു ചുറ്റുമുള്ള വ്യക്തികൾക്കിടയിലും റസ്റ്ററന്റിനുള്ളിലെ ഇരിപ്പിടങ്ങളിലും മതിയായ അകലം ഉറപ്പാക്കണം.
2. റസ്റ്ററന്റിനുള്ളിൽ അനുവദനീയമായ ഒരു ഗ്രൂപ്പിന്റെ പരമാവധി വലുപ്പം 10 ആണ്.
3. പേരും ഫോണ് നന്പറും കടയിലെ രജിസ്റ്ററിൽ എഴുതേണ്ടതാണ്.
4. സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടു പോകുന്നത് ഒഴിവാക്കുക
5. അഞ്ചോ അതിൽ കുറവോ ഉപഭോക്താക്കളെ മാത്രമേ കടയ്ക്കുള്ളിൽ അനുവദിക്കൂ.
6. വലിയ കടകളിൽ ഒരു സമയം 10 ഉപഭോക്താക്കളെ മാത്രമേ അനുവദിക്കുകയുള്ളൂ.
7. ഗ്രൂപ്പുകളായി വരുന്പോൾ ഗ്രൂപ്പിൽ അഞ്ച് അംഗങ്ങളിൽ കൂടാൻ പാടില്ല.
8. കുട്ടികളുടെ കളിസ്ഥലങ്ങൾ, വിനോദമേഖലകൾ എന്നിവ കടകളിൽ അനുവദനീയമല്ല.
9. ഓണ്ലൈൻ ബുക്കിംഗ് ഉറപ്പാക്കുക.
വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം, സംസ്ഥാന ആരോഗ്യ വകുപ്പ്.