കൊച്ചി: പ്രീമിയം ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ജിടി 2 പ്രൊ അവതരിപ്പിച്ച് റിയല്‍മി. ഇതോടൊപ്പം റിയല്‍മി 9, ബഡ്സ് എയര്‍ 3, ബുക്ക് പ്രൈം, സ്മാര്‍ട്ട് ടിവി സ്റ്റിക്ക് എന്നിവയും വിപണിയില്‍ ഇറക്കിയിട്ടുണ്ട്.
ടെക്ലൈഫ് ഇക്കോസിസ്റ്റം ഓഫറുകള്‍ക്കൊപ്പം ഇത്രയും മോഡലുകള്‍ അവതരിപ്പിച്ച് റിയല്‍മി ഒരു സാങ്കേതിക ജീവിതശൈലി ബ്രാന്‍ഡ് എന്ന നിലയില്‍ വന്‍ കുതിപ്പാണ് നേടിയിരിക്കുന്നത്.
സ്മാര്‍ട്ട്ഫോണ്‍ മേഖലയില്‍ ആദ്യമായി ബയോ പോളിമര്‍ പേപ്പര്‍ ടെക് മാസ്റ്റര്‍ ഡിസൈന്‍ ഉപയോഗിക്കുന്നു എന്നതാണ് റിയല്‍മി ജിടി 2 പ്രൊയുടെ സവിശേഷത.
പേപ്പര്‍ വൈറ്റ്, പേപ്പര്‍ ഗ്രീന്‍, സ്റ്റീല്‍ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഇതു ലഭ്യമാണ്. 8 ജിബി /128 ജിബി സ്റ്റോറേജ് പതിപ്പിന് 49,999 രൂപയും 12ജിബി/256ജിബി പതിപ്പിന് 57,999 രൂപയുമാണ് വില.
റിയല്‍മി ജിടി 2 പ്രൊ വിപണിയില്‍
11:44 AM Apr 19, 2022 | Deepika.com