കോവിഡ് 19 അണുബാധ തടയാൻ ഭക്ഷണപദാർഥങ്ങൾക്ക് ഒന്നും തന്നെ കഴിയില്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ശക്തമായ രോഗപ്രതിരോധ സംവിധാനം നിലനിർത്താം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യവും പ്രതിരോധ ശേഷിയും മെച്ചപ്പെടു ത്താം. അവശ്യപോഷകങ്ങളുടെ മതിയായ അനുപാതം നൽകുന്ന ആരോഗ്യകരമായ ഭക്ഷണമാണ് സമീകൃതാഹാരം. മാക്രോ ന്യൂട്രിയന്റുകളായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയും വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെയുള്ള സൂക്ഷ്മ പോഷകങ്ങളും സമീകൃതാഹാരത്തിലൂടെ ശരീര ത്തിനു ലഭ്യമാകുന്നു. ഒരൊറ്റ ഭക്ഷണത്തിനും എല്ലാ പോഷകങ്ങളും നൽകാൻ കഴിയില്ല; വേണ്ടത് സമതുലിതമായ ഭക്ഷണക്രമം.
ഭക്ഷണക്രമം, ജീവിതശൈലി - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* ഡയറ്റിൽ (ഭക്ഷണ ക്രമത്തിൽ) വ്യത്യസ്തമായ സീസണൽ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.
* പ്രോസസ് ചെയ്തതും റെഡിമെയ്ഡ് ആയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
* ആരോഗ്യകരമായ കൊഴുപ്പുകൾ ചേർക്കുക. വനസ്പതി,
ഉയർന്ന പൂരിത കൊഴുപ്പുള്ള വിഭവങ്ങൾ, സംസ്കരിച്ച കൊഴുപ്പുകൾ എന്നിവ ഒഴിവാക്കുക.
* ശരീരത്തിൽ ജലാംശം നിലനിർത്തുക. ദിവസവും 10-12 ഗ്ളാസ് (തിളപ്പിച്ച് ആറിയത്) വെള്ളം കുടിക്കുന്നത് ശീലമാക്കുക.
* അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക.
* വ്യായാമം, യോഗ, ധ്യാനം, നല്ല പോഷകാഹാരം, ഉറക്കം,
ജലാംശം എന്നിവയിലൂടെ ജീവിതശൈലിയിൽ സന്തുലിതാവസ്ഥ നിലനിർത്തുക.
* പതിവായി വിശ്രമിക്കുക, ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങുക.
* വ്യായാമം - ഉദാ. അര മണിക്കൂർ നടത്തം, യോഗ - ശീലമാക്കുക.
* സമീകൃതാഹാരത്തിലൂടെ സാധാരണ ശരീരഭാരം നിലനിർത്തുക.
* അനുയോജ്യമായ ശരീരഭാരം നിലനിർത്തുക. ബോഡി മാസ് ഇൻഡക്സ് 18.5 ൽ കുറഞ്ഞാൽ പോഷകാഹാരക്കുറവ്; 25-ൽ കൂടിയാൽ അമിതഭാരം.
* സമ്മർദം (സ്ട്രസ്/ ടെൻഷൻ) നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്നതിനാൽ അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുക.
* പുകവലി നിർത്തുക. കൊറോണ വൈറസ് പുകവലിക്കാർക്ക് കടുത്ത ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാക്കുന്നു. പുകവലി ഇതിനകം തന്നെ ശ്വസനവ്യവസ്ഥയെ ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
* ഉയർന്ന തോതിൽ സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക, പായ്ക്കറ്റ് പഴച്ചാറുകൾ, കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക (ഇവയിൽ പഞ്ചസാര കൂടുതലാണ്, പോഷകങ്ങൾ കുറവാണ്)
* മാംസം, കോഴി, മുട്ട എന്നിവ കഴിക്കുന്നത് അപകടകരമല്ല, പക്ഷേ, കൈ കഴുകൽ ശുചിത്വം പാലിക്കണം. അസംസ്കൃത മാംസം, മുട്ട അല്ലെങ്കിൽ പച്ചക്കറികൾ കൈകാര്യം ചെയ്തതിനുശേഷവും ശുചിത്വം പിന്തുടരുക. നന്നായി വേവിച്ച മാംസം / കോഴി എന്നിവ മിതമായി ഉൾപ്പെടുത്താം.
* ഉയർന്ന കൊഴുപ്പ് ഒഴിവാക്കുക. ദിവസം 30 ഗ്രാമിൽ കൂടുതലാകരുത്. ഉപ്പിന്റെ അളവു നിയന്ത്രിക്കുക. പഞ്ചസാര പോഷകങ്ങളില്ലാത്ത കലോറിയാണു നൽകുന്നത്. അതിനാൽ മിതമായി ഉപയോഗിക്കുക.
വിവരങ്ങൾക്കു കടപ്പാട്: ഷാക്കിറ സുമൈയ്യ,
എൻസിഡി ഡയറ്റീഷൻ, ആരോഗ്യ കേരളം, വയനാട്.