മുംബൈ: 2021-22 സാന്പത്തിക വർഷത്തിൽ 2,38,376 യൂണിറ്റുകൾ കയറ്റുമതി ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതിസുസുക്കി.
ഇതുവരെയുള്ള സാന്പത്തികവർഷ കയറ്റുമതിക്കണക്കിലെ ഏറ്റവും ഉയർന്നതാണിത്.
കന്പനിയുടെ മാർച്ചിലെ കയറ്റുമതിയും റിക്കാർഡ് കുറിച്ചു; 26496 യൂണിറ്റുകൾ. 1986 ൽ വാഹന കയറ്റുമതി ആരംഭിച്ച മാരുതി ഇതുവരെ 22.5 ലക്ഷം യൂണിറ്റുകളാണ് വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തത്.
ബലേനോ, ഡിസയർ, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളാണു കഴിഞ്ഞ സാന്പത്തിക വർഷം കൂടുതലായി കയറ്റുമതി ചെയ്യപ്പെട്ടത്.
അതേസമയം കന്പനിയുടെ ആഭ്യന്തരവില്പന കഴിഞ്ഞ മാസം മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏഴ് ശതമാനം താണ് 1,43,899 യൂണിറ്റായി.