കൊച്ചി: എച്ച്ഡിഎം ഗ്ലോബൽ ജനപ്രിയ സ്മാർട്ട്ഫോണ് മോഡലായ നോക്കിയ സി ശ്രേണിയുടെ പുതിയ വകഭേദം നോക്കിയ സി 01 ഇന്ത്യൻ വിപണയിൽ. 32 ജിബി സംഭരണശേഷിയോടെയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.
ബജറ്റ് സ്മാർട്ട്ഫോണ് വിഭാഗത്തിൽ എൻട്രിലെവൽ സ്മാർട്ട്ഫോണുകളിലെ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഇതിൽ ലഭ്യാക്കിയിരിക്കുന്നത്. ഫീച്ചർ ഫോണുകളിൽ നിന്നും പഴയ വേഗത കുറഞ്ഞ സ്മാർട്ട്ഫോണുകളിൽ നിന്നും മാറ്റം ആഗ്രഹിക്കുന്നവർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതാണ് നോക്കിയ സി 01 പ്ലസ്. ഒരു വർഷത്തെ റീപ്ലെയ്സ്മെന്റ് ഗാരന്റി, ജിയോ എക്സ്ക്ലൂസീവ് ഓഫറായി 600 രൂപയുടെ ഇൻസ്റ്റന്റ് പ്രൈസ് സപ്പോർട്ട് എന്നിവയോടെയാണ് ഈ ഫോണ് അവതരിപ്പിച്ചിരിക്കുന്നത്. 299 രൂപയ്ക്കോ അതിന് മുകളിലോ റീചാർജ് ചെയ്യുന്ന ജിയോ ഉപയോക്താക്കൾക്ക് മിന്ത്ര, ഫാർമഈസി, ഒയോ, മെയ്ക്ക്മൈട്രിപ് എന്നിവയിൽ 4000 രൂപയുടെ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും.
എച്ച്ഡിആർ ഇമേജിംഗ്, ഫെയ്സ് അണ്ലോക്ക്, എച്ച്ഡി പ്ലസ് സ്ക്രീൻ, ഉറപ്പുള്ള പോളികാർബണേറ്റ് ബോഡി, ഒക്ടാ കോർ പ്രൊസസർ, മികച്ച വേഗത നൽകുന്ന ആൻഡ്രോയ്ഡ് 11 (ഗോ എഡിഷൻ), ദിവസം മുഴുവൻ ലഭിയ്ക്കുന്ന ബാറ്ററി ലൈഫ് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ. ബ്ലൂ, ഗ്രേ നിറങ്ങളിൽ ലഭ്യമാകും. 2/16 ജിബിയുടെ വില 6299 രൂപയിലും 2/32 ജിബിയുടെ വില 6799 രൂപയിലും തുടങ്ങുന്നു.
എല്ലാ പ്രമുഖ ഓഫ് ലൈൻ റീട്ടെയ്ൽ സ്റ്റോറുകളിലും ഇ കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലും നോക്കിയ ഡോട്ട് കോമിലും ലഭ്യമാണ്.ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത, കുറഞ്ഞ തുകയ്ക്കുള്ള സ്മാർട്ട്ഫോണിന് ഡിമാന്റ് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുള്ള കന്പനിയുടെ ഉത്തരമാണ് ഏറെ ജനപ്രീതി നേടിയ നോക്കിയ സി ശ്രേണിയെന്നും എച്ച്എംഡി ഗ്ലോബൽ വൈസ് പ്രസിഡന്റ് സൻമീറ്റ് സിങ് കൊച്ചാർ പറഞ്ഞു.