+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈജൂസ്‌ "ഫിഫ വേൾഡ് കപ്പ് ഖത്തർ 2022" ന്‍റെ ഔദ്യോഗിക സ്പോൺസർ

കൊച്ചി: എഡ് ടെക്ക് കമ്പനിയായ ബൈജൂസ്‌, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ന്‍റെ ഔദ്യോഗിക സ്പോൺസറാകും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് വേൾഡ് കപ്പ്. ഈ പങ്കാളിത്തത്തിലൂടെ, ബൈജൂസിന് ഫിഫ വേൾഡ് കപ്പ് 2022 ന്
ബൈജൂസ്‌
കൊച്ചി: എഡ് ടെക്ക് കമ്പനിയായ ബൈജൂസ്‌, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ന്‍റെ ഔദ്യോഗിക സ്പോൺസറാകും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് വേൾഡ് കപ്പ്.

ഈ പങ്കാളിത്തത്തിലൂടെ, ബൈജൂസിന് ഫിഫ വേൾഡ് കപ്പ് 2022 ന്‍റെ മാർക്ക്, ചിഹ്നം, അസറ്റുകൾ എന്നിവയ്ക്കുള്ള അവകാശങ്ങൾ പ്രയോജനപ്പെടുത്താനും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആവേശഭരിതരാക്കുന്നതിനായി അതുല്യമായ പ്രമോഷനുകൾ സംഘടിപ്പിക്കാനും കഴിയും. ബഹുമുഖ പദ്ധതികളിലൂടെ വിദ്യാഭ്യാസ സന്ദേശങ്ങൾക്കൊപ്പം ആകർഷകവും ക്രിയാത്മകവുമായ ഉള്ളടക്കവും ഇതിലൂടെ സൃഷ്ടിക്കാൻ ബൈജൂസിനു കഴിയും.

ലോകമെമ്പാടുമുള്ള 150 ദശലക്ഷം പഠിതാക്കളുമായി, ബൈജൂസ്‌ സാങ്കേതികാധിഷ്ഠിതവും വ്യക്തിഗതവുമായ വിദ്യാഭ്യാസ ഉള്ളടക്കത്തിലും ഉത്പന്നങ്ങളിലും ആഗോള തലത്തിൽ മുൻനിരക്കാരാണ്. തുടക്കം കുറിച്ചതിനുശേഷം ഒരു ദശാബ്ദത്തിനുള്ളിൽ, ആഗോളതലത്തിൽ ഒരു വലിയ വിദ്യാർഥി സമൂഹത്തെ സ്വന്തമായി വാർത്തെടുക്കുന്നതിൽ ബൈജൂസ്‌ വിജയിച്ചു. ഓസ്മോ, ടിങ്കർ, എപ്പിക്, ഗ്രേറ്റ് ലേണിംഗ് , ആകാശ്, ടോപ്പർ തുടങ്ങിയവരിൽ നിന്ന് - കെ 12, മത്സര പരീക്ഷാ തയാറെടുപ്പുകൾ മുതൽ പഠനവും കോഡിംഗും പ്രഫഷണൽ അപ് സ്‌കില്ലിംഗ് കോഴ്സുകൾ വരെ - ബൈജൂസ്‌ സാന്നിധ്യമറിയിച്ചു.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസിന് 21 രാജ്യങ്ങളിൽ ഓഫീസുകളുണ്ട്. 120 രാജ്യങ്ങളിൽ ബൈജൂസ്‌ പാഠ്യ പദ്ധതികൾ നിലവിൽ ലഭ്യമാണ്. പഠനത്തിൽ ജിജ്ഞാസ ഉണർത്താനും സ്വയം പഠിതാക്കളെ സൃഷ്ടിക്കാനും മികച്ച പഠന ഫലങ്ങളുമാണ് ബൈജൂസ്‌ ലക്ഷ്യമിടുന്നത്. പഠനാനുഭവങ്ങളിലെ അത്യാധുനിക പുതുമകൾക്കൊപ്പം ഡിജിറ്റൽ, ഫിസിക്കൽ ലേണിംഗിന്റെ അതുല്യമായ മിശ്രിതത്തിലൂടെ വിദ്യാർത്ഥികൾ പഠിക്കുകയും അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്ന പതിവ് രീതിയാണ് ബൈജൂസ്‌ മാറ്റിയെഴുതിയത്.

മാനുഷിക ശേഷി വർധിപ്പിക്കുക എന്നലക്ഷ്യത്തിലൂടെ മുന്നേറുന്ന ബൈജൂസ്‌ ഇതിനകം ഇന്ത്യയിൽ അവഗണിക്കപ്പെട്ടിരുന്ന വിഭാഗങ്ങളിൽ നിന്നുള്ള 3.4 മില്യൺ വിദ്യാർത്ഥികളെ ഡിജിറ്റൽ പഠനത്തിലൂടെ ശാക്തീകരിച്ചു. 2025-ഓടെ സ്വന്തം രാജ്യത്ത് മാത്രം ഇത്തരം 10 ദശലക്ഷം വിദ്യാർത്ഥികളെ മികച്ച വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും ബൈജൂസ്‌ ലക്ഷ്യമിടുന്നു.