+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കയറ്റുമതിയില്‍ 30 ലക്ഷം യൂണിറ്റ് പിന്നിട്ട് ഹോണ്ട

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, 30 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് പുതിയ നാഴികക്കല്ല് കുറിച്ചു. 2001ല്‍ ആദ്യ മോഡലായ ആക്ടീവയിലൂടെയാണ് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ കയറ്റുമതി ആരംഭിച്ചത
കയറ്റുമതിയില്‍ 30 ലക്ഷം യൂണിറ്റ് പിന്നിട്ട് ഹോണ്ട
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, 30 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് പുതിയ നാഴികക്കല്ല് കുറിച്ചു. 2001ല്‍ ആദ്യ മോഡലായ ആക്ടീവയിലൂടെയാണ് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ കയറ്റുമതി ആരംഭിച്ചത്. കയറ്റുമതി തുടങ്ങി 21-ാം വര്‍ഷത്തിലാണ് 30 ലക്ഷം യൂണിറ്റ് നേട്ടം കൈവരിച്ചത്.

2016ലാണ് ഹോണ്ടയുടെ കയറ്റുമതി 15 ലക്ഷം കടന്നത്. മൂന്നു മടങ്ങ് വേഗത്തില്‍ അടുത്ത 15 ലക്ഷം കയറ്റുമതി തികയ്ക്കാന്‍ എടുത്തത് വെറും അഞ്ചു വര്‍ഷം മാത്രം . ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്‌കൂട്ടര്‍ കയറ്റുമതിക്കാരെന്ന നേട്ടവും ഹോണ്ടയ്ക്കാണ്.

2021 ല്‍ കമ്പനി ഒരു പുതിയ വിദേശ ബിസിനസ് വിപുലീകരണം പ്രഖ്യാപിച്ചതിനു പിന്നാലെ യുഎസ്എ, ജപ്പാന്‍, യൂറോപ്പ് തുടങ്ങിയ വികസിത വിപണികളിലേക്കും ആഗോള കയറ്റുമതി വിപുലീകരിക്കപ്പെട്ടു. ഒറ്റ മോഡലില്‍ തുടങ്ങി നിലവില്‍ 18 മോഡലുകളാണ് കയറ്റുമതി ചെയ്യുന്നത്. ഹോണ്ട ഡിയോ മോഡലാണ് കയറ്റുമതിയില്‍ മുന്നിലുള്ളത്. നിലവില്‍ 29 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. ഗുജറാത്തിലെ വിത്തലാപൂരിലുള്ള നാലാമത്തെ ഫാക്ടറിയില്‍ നിന്ന് ആഗോള എൻജിനുകളുടെ നിര്‍മാണവും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.