കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വി) ഇന്ത്യയിലെ ഗെയിമിംഗ് പ്രേമികൾക്കായി വി ആപ്പിൽ പുതിയതായി വി ഗെയിംസ് ലഭ്യമാക്കുന്നു. ഇന്ത്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗെയിമിംഗ്, സ്പോർട്സ് മീഡിയ കന്പനിയായ നസാറ ടെക്നോളജീസുമായി ചേർന്നാണ് വി ഉപയോക്താക്കൾക്ക് ഗെയിമിംഗ് ലഭ്യമാക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ വി ഉപയോക്താക്കൾക്ക് വി ഗെയിംസ് പ്ലാറ്റ്ഫോമിൽ വിവിധ ഫ്രാഞ്ചൈസികളിൽ നിന്ന് ജനപ്രിയ ഗെയിമുകൾ ഉൾപ്പെടെയുള്ള ഗെയിമുകളുടെ വിപുലമായ ശ്രേണി ആസ്വദിക്കാനാകും.
ആക്ഷൻ, അഡ്വെഞ്ചർ, വിദ്യാഭ്യാസം, വിനോദം, പസിൽ, റേസിംഗ്, സ്പോർട്സ് തുടങ്ങിയ 10 ജനപ്രിയ വിഭാഗങ്ങളിലായി 1200ൽഅധികം അൻഡ്രോയ്സ്, എച്ച്ടിഎംഎൽ അധിഷ്ഠിത മൊബൈൽ ഗെയിമിംഗ് അനുഭവമാണ് വി ആപ്പിലെ വി ഗെയിംസ് ലഭ്യമാക്കുന്നത്.
നസാറ ടെക്നോളജീസുമായുള്ള കന്പനിയുടെ പങ്കാളിത്തം വി ആപ്പിൽ സവിശേഷമായ ഗെയിമുകളുടെ വൻ നിര ലഭ്യമാക്കുന്നതിലൂടെ വി ഉപയോക്താക്കളുടെ ഗെയിമിംഗ് അനുഭവം ഉയത്തുമെന്നും തടസങ്ങളില്ലാത്ത ഗെയിമിംഗ് ആസ്വദിക്കാൻ ഉപയോക്താക്കളെ വി ഗെയിംസിലേക്ക് ക്ഷണിച്ചുകൊണ്ട് വോഡഫോണ്‍ ഐഡിയ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അവ്നീഷ് ഖോസ്ല പറഞ്ഞു.
ഗെയിമിംഗ് ഇന്ത്യയിലെ മുഖ്യ വിനോദ ഉപാധിയായിട്ടുണ്ടെന്നും കോടിക്കണക്കിന് പേരാണ് മൊബൈൽ ഫോണിൽ ഗെയിമിംഗ് ആസ്വദിക്കുന്നതെന്നും നസാറയുടെ ഗെയിമിംഗ് ഉള്ളടക്കം അപ്പാടെ വി ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും നസാറ ടെക്നോളജീസ് ലിമിറ്റഡിന്റെ സ്ഥാപകനും ഗ്രൂപ്പ് എംഡിയുമായ നിതീഷ് മിറ്റർസൈൻ പറഞ്ഞു.
പ്ലാറ്റിനം ഗെയിംസ്, ഗോൾഡ് ഗെയിംസ്, ഫ്രീ ഗെയിംസ് എന്നിങ്ങനെ മൂന്ന് തരത്തിൽ വി ആപ്പിൽ വി ഗെയിംസ് ലഭ്യമാകും. ഗോൾഡ് ഗെയിംസിൽ 30 ദിവസം കാലാവധിയുള്ള 30 ഗെയിമുകളുടെ പാക്കേജിന് പ്രീപെയ്ഡായി 56 രൂപയും പോസ്റ്റ്പെയ്ഡായി 50 രൂപയുമാണ് ഈടാക്കുക. 499 രൂപയും അതിന് മുകളിലുള്ള പ്ലാനുകളിൽ ഉള്ള പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് എല്ലാ മാസവും 5 സൗജന്യ ഗോൾഡ് ഗെയിമുകൾ ലഭ്യമാകും. പ്ലാറ്റിനം ഗെയിംസിന് ഓരോ ഡൗണ്‍ലോഡിനും പ്രീപെയ്ഡിൽ 26 രൂപയും പോസ്റ്റ്പെയ്ഡിൽ 25 രൂപയുമാണ് നിരക്ക്. വി ഗെയിംസ് എല്ലാ വി ഉപഭോക്താക്കൾക്കും 250ലധികം സൗജന്യ ഗെയിമുകൾ ലഭ്യമാക്കും.
വി ഗെയിംസുമായി വോഡഫോണ്‍ ഐഡിയ
06:57 PM Mar 14, 2022 | Deepika.com