കൊച്ചി: റിയല്‍മി അവരുടെ 9 സീരിസില്‍ പുതിയ 5ജി സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു. റിയല്‍മി 9 5ജി, റിയല്‍മി 9 5ജി എസ്ഇ എന്നിവയാണ് കമ്പനി വിപണിയിറക്കിയത്.
റിയല്‍മി ടെക് ലൈഫ് ബഡ്സ് എന്‍ 100, ടൈക്ക് ലൈഫ് വാച്ച് എസ് 100 എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. ബഡ്സിന് 1,299 രൂപയും വാച്ചിന് 1,999 രൂപയുമാണ് വില.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 14,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിനു വില 17,499 രൂപ.
റിയല്‍മി 5ജി സ്മാര്‍ട്ട് ഫോണും വാച്ചും വിപണിയില്‍
12:39 PM Mar 12, 2022 | Deepika.com