മുംബൈ: രാജ്യത്തെ ഫീച്ചർ ഫോണ് ഉപയോക്താക്കൾക്കും യുണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ ) അധിഷ്ഠിത പേമെന്റ് സേവനം അവതരിപ്പിച്ച് ആർബിഐ. 123 പേ എന്നു പേരിട്ടിരിക്കുന്ന പുതിയ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ഇന്റർനെറ്റിന്റെ ആവശ്യമില്ല.
സ്മാർട്ട്ഫോണ്ഇല്ലാത്ത, ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിലെ ആളുകളിലും ഡിജിറ്റൽ പേമെന്റ് സൗകര്യം എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഏതാനും ടെലികോം സേവനദാതാക്കൾ നേരത്തെയും ഫീച്ചർഫോണുകളിൽ ഡിജിറ്റൽ പേമെന്റ് സേവനം നല്കിയിരുന്നെങ്കിലും അതിന്റെ പ്രവർത്തനരീതി ഏറെ സങ്കീർണമായതിനാൽ ജനപ്രീതിയാർജിച്ചിരുന്നില്ല. ഈ സൗഹചര്യത്തിലാണ് താരതമ്യേന ലളിതമായ 123 പേ ആർബിഐ അവതരിപ്പിക്കുന്നത്.
ഡിജിറ്റൽ പേമെന്റ് സംബന്ധിച്ചുളള പരാതിപരിഹാരത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈൽപ് ലൈൻ സംവിധാനമായ ‘ഡിജി സാഥി’യും ആർബിഎെ അവതരിപ്പിച്ചു.www.digisaathi.info എന്ന വൈബ്സൈറ്റിലൂടെയും 14431, 18008913333 എന്നീ നന്പരുകളിലൂടെയും ഡിജി സാഥി സേവനം ലഭ്യമാണ്.
പ്രവർത്തനരീതി
ഉപയോക്താക്കൾ തങ്ങളുടെ ഫോൺ, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. തുടർന്ന് രഹസ്യ പിൻ നന്പറും സെറ്റ് ചെയ്യണം.
നാഷണൽ പേമെന്റ് കോർപറേഷൻ നല്കുന്ന നന്പറിൽ വിളിച്ചും (ഐവിആർ) പേമെന്റ് ആപ്പ് വഴിയും 123 പേ സേവനം ലഭ്യമാണ്. എന്നാൽ ആപ്പ് സംവിധാനം ഫീച്ചർഫോണിൽ ഉപയോഗിക്കുന്പോൾ സ്കാൻ ആൻഡ് പേ സൗകര്യം നിലവിൽ ലഭ്യമല്ല.
നിശ്ചിത നന്പറിൽ മിസ്ഡ് കോൾ ഇട്ടും അടുത്തുള്ള ഫോണുകളിലേക്കു ശബ്ദതരംഗങ്ങളുടെ സഹായത്തോടെയും പണം കൈമാറാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, ഫാസ് ടാഗ് പേമെന്റ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ഡിജിറ്റൽ സാഥിയിൽ ലഭ്യമാണ്.