+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ആക്സിസ് ബാങ്കും എയര്‍ടെലും കൈകോർക്കുന്നു

കൊച്ചി: സാമ്പത്തിക രംഗത്ത് നിരവധി പദ്ധതികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്ക് ആയ ആക്സിസ് ബാങ്കും രാജ്യത്തെ പ്രമ
ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ആക്സിസ് ബാങ്കും എയര്‍ടെലും കൈകോർക്കുന്നു
കൊച്ചി: സാമ്പത്തിക രംഗത്ത് നിരവധി പദ്ധതികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്ക് ആയ ആക്സിസ് ബാങ്കും രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെലും കൈകോർക്കുന്നു. ഇതിന്‍റെ ഭാഗമായി എയര്‍ടെലിന്‍റെ 340 ദശലക്ഷത്തിലേറെ വരുന്ന ഉപയോക്താക്കള്‍ക്ക് മാത്രമായി സാമ്പത്തിക പദ്ധതികളും ഡിജിറ്റല്‍ സേവനങ്ങളും ലഭ്യമാക്കും.

കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍, മുന്‍കൂര്‍ അംഗീകാരമുള്ള തല്‍ക്ഷണ വായ്പകള്‍, ഇപ്പോള്‍ വാങ്ങി പിന്നീടു പണം നല്‍കാവുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി അവതരിപ്പിക്കും.

കാഷ് ബാക്കുകള്‍, പ്രത്യേക ഡിസ്കൗണ്ടുകള്‍, ഡിജിറ്റല്‍ വൗച്ചറുകള്‍, കോംപ്ലിമെന്‍ററി സേവനങ്ങള്‍ എന്നിവ എയല്‍ടെല്‍ ഉപയോക്താക്കൾക്കു നല്‍കുന്ന എയര്‍ടെല്‍ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇതിന്‍റെ ആദ്യ പടിയായി പുറത്തിറക്കി.

എയര്‍ടെല്‍ മൊബൈല്‍, ഡിടിഎച്ച് റീചാര്‍ജുകള്‍ക്ക് 25 ശതമാനം കാഷ്ബാക്ക്, വൈദ്യുത, ഗ്യാസ്, വാട്ടര്‍ ബില്ലുകള്‍ക്ക് എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ 10 ശതമാനം കാഷ്ബാക്ക്, 500 രൂപയുടെ ആമസോണ്‍ വൗച്ചര്‍ തുടങ്ങിയവും ഇതിന്‍റെ ഭാഗമായി ലഭിക്കും.