റിച്ച ഇൻഫോ സിസ്റ്റംസ് ഐപിഒ ഫെബ്രുവരി ഒന്പതിന് ആരംഭിക്കും

07:28 PM Feb 07, 2022 | Deepika.com
മുംബൈ: വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ റിച്ച ഇൻഫോ സിസ്റ്റംസിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന ഫെബ്രുവരി ഒന്പതിന് (ബുധൻ) ആരംഭിക്കും.

ഫെബ്രുവരി 11 -ന് അവസാനിക്കുന്ന ഐപിഓയിലൂടെ 10 കോടി സമാഹരിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 115 - 125 രൂപയാണ് മാർക്കറ്റ് വാല്യു.

സ്വാസ്തിക ഇൻവെസ്റ്റ്മെന്‍റ് ലിമിറ്റഡ് ലീഡ് മാനേജറും ബീലൈൻ മെർച്ചന്‍റ് ബാങ്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഇഷ്യൂ അഡ്വൈറായും പ്രവർത്തിക്കും. പ്രവർത്തന മൂലധന ആവശ്യങ്ങളും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങളും മുൻ നിർത്തിയാണ് ഐപിഒ ഇഷ്യു ചെയുന്നത്.

രാജ്യമെമ്പാടുമുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും,വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും നിലവിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറഞ്ഞതാക്കുകയും ചെയ്യുക വഴി മത്സരപരമായ നേട്ടം നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുമായി "വോക്കൽ ഫോർ ലോക്കൽ" പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്ന ടെക്നോ ബ്രാൻഡ് റിച്ച ഇൻഫോസിസ്റ്റംസ് ലിമിറ്റഡിന്‍റേതാണ്.

തുഷാർ ദിനേശ്ചന്ദ്ര ഷാ, ഹേമബെൻ തുഷാർ ഷാ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. നവംബർ 2021 ലെ കണക്കുകൾ പ്രകാരം കമ്പനിയുടെ വരുമാനം 1396.87 ലക്ഷവും ലാഭം 48.57 ലക്ഷവുമാണ്.