+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെറിയ കരിമീൻ വറുത്ത കറി

ചേരുവകൾ ചെറിയ കരിമീൻ അരക്കിലോ സവാള രണ്ട് എണ്ണംഇഞ്ചി ഒരു കഷണം പച്ചമുളക് നാല് എണ്ണം വേപ്പില രണ്ട് തണ്ട് മഞ്ഞൾപ്പൊടി കാൽ ടീ സ്പൂണ്‍മുളുകുപൊടി രണ്ട് ടീ സ്പൂണ്‍ ക
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ

ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില - രണ്ട് തണ്ട്
മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂണ്‍
മുളുകുപൊടി - രണ്ട് ടീ സ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീ സ്പൂണ്‍
തേങ്ങാപ്പാൽ(ഇടപാൽ) - കാൽക്കപ്പ്
തലപ്പാൽ -കാൽക്കപ്പ്
കുടംന്പുളി(ചെറുതായി അരിഞ്ഞത്) - ഒരു കഷണം
ഉരുളൻകിഴങ്ങ് - ഒരെണ്ണം
കാരറ്റ് - ഒരെണ്ണം
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്നവിധം

വൃത്തിയാക്കിയ കരിമീൻ ഉപ്പും മഞ്ഞൾപ്പൊടിയും ഒരു ടീ സ്പൂണ്‍ മുളകുപൊടിയും കുരുമുളകുപൊടിയും ചേർത്ത് പുരട്ടി കുറച്ചു നേരം വയ്ക്കുക. അതിനുശേഷം എണ്ണയിൽ വറുത്തുകോരണം. എണ്ണയൊഴിച്ച് സവാള ,പച്ചമുളക്, വേപ്പില, ഇഞ്ചി എന്നിവ വഴറ്റിയശേഷം ബാക്കിയുള്ള മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ അതിലേക്കിട്ടു വഴറ്റുക. തുടർന്ന് ഇടപ്പാൽ ഒഴിച്ചു പുളിയും ചേർത്ത് തിളപ്പിക്കണം. തിളച്ചു കഴിയുന്പോൾ വറുത്ത് വച്ചിരിക്കുന്ന കരിമീൻ അതിലേയ്ക്ക് ഇടുക. ഇത് നന്നായി വറ്റി കഴിയുന്പോൾ തലപ്പാൽ ഒഴിച്ച് വറ്റിച്ചെടുക്കണം.

അതിനുശേഷം ഉരുളൻകിഴങ്ങും കാരറ്റ് കനംകുറച്ച് അരിഞ്ഞെടുത്തതും എണ്ണയിൽ വറുത്തുകോരി അതിലേയ്ക്ക് ചേർക്കുക. സ്വാദിഷ്ടമായ കരിമീൻ വറുത്ത കറി റെഡിയായി.

രജിത അനിൽ പള്ളുരുത്തി, എറണാകുളം