+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോണ്ട സിബിആർ 650 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു

കൊച്ചി: മിഡിൽ വെയ്റ്റ് സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ സിബിആർ 650 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു. സമാനതകളില്ലാത്ത പ്രകടന
ഹോണ്ട സിബിആർ  650 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു
കൊച്ചി: മിഡിൽ വെയ്റ്റ് സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ സിബിആർ 650 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു.

സമാനതകളില്ലാത്ത പ്രകടന മികവും സ്റ്റൈലുമാണ് 2022 സിബിആർ 650 ആറിന്‍റെ സവിശേഷത.
649സിസി, ഡിഒഎച്ച്സി 16-വാൽവ് എൻജിൻ നാലു സിലിണ്ടർ എന്നിവ പ്രകടന മികവ് നൽകുന്നു. 12,000 ആർപിഎമ്മിൽ 64 കിലോവാട്ട് ശക്തി പകരും. 8500 ആർപിഎമ്മിൽ 57.5 എൻഎം ടോർക്കും കൂട്ടിചേർക്കുന്നു.

പുതിയ 2022 സിബിആര്650ആറിലൂടെ ഇന്ത്യൻ റൈഡർമാർക്ക് സാഹസികതയുടെ പുതിയ അനുഭവം സമ്മാനിക്കുകയാണെന്നും അപ്ഗ്രേഡ് സിബിആര്650ആര് നിത്യേനയുള്ള ഉപയോഗത്തിന്‍റെ പ്രായോഗികത നൽകുന്നുവെന്നതിനൊപ്പം ഉപയോക്താക്കളുടെ യാത്രാനുഭവം വർധിപ്പിക്കുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ബിഗ്‌വിംഗ് ടോപ്‌ലൈൻ പ്രീമിയം ഡീലർമാരിലൂടെ സിബിആര്650ആർ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഗ്രാൻഡ് പ്രീ റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിൽ ലഭ്യമായ സിബിആര്650ആറിന് 9,35,427 രൂപയാണ് ഗുരുഗ്രാമിലെ എക്സ്ഷോറും വില.