കൊച്ചി: ആഗോള പ്രീമിയം സ്മാർട്ട്ഫോണ് ബ്രാൻഡായ ടെക്നോ പോവ ശ്രേണിയിൽ പുതിയ മോഡലായ പോവ നിയോ അവതരിപ്പിച്ചു. പോവ ശ്രേണിയിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾ താങ്ങാവുന്ന വിലയിൽ സമാനതകളില്ലാത്ത കരുത്തും വേഗവുമായാണ് എത്തുന്നത്. പുതു തലമുറ ഉപഭോക്താക്കൾ പലവിധ ആവശ്യങ്ങൾക്കായാണ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് അതുകൊണ്ടു തന്നെ വലിയ അളവിലുള്ള ഡാറ്റ യ്ക്കായി കൂടുതൽ കരുത്തും മെമ്മറിയുമുള്ള ഫോണുകളാണ് തേടുന്നത്. പുതിയ പോവ നിയോയിൽ ഈ ആവശ്യങ്ങൾക്കെല്ലാം അനുയോജ്യമായ സവിശേഷതകളുണ്ട്. സൂപ്പർലേറ്റീവ് മെമ്മറി ഫ്യൂഷൻ സാങ്കേതിക വിദ്യയിലൂടെ 6ജിബി റാം 11 ജിബി റാം വരെ ഉയർത്താം. 128 ജിബി സ്റ്റോറേജ്, 18വാട്ടിൽ വേഗം ചാർജാകുന്ന 6000 എംഎഎച്ച് ബാറ്ററി, 6.8 ഇഞ്ച് ഡിസ്പ്ലേ, കർവ്ഡ് രൂപകൽപ്പനയിലുള്ള ബോഡി തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.
13 എംപി എഐ ഡ്യുവൽ റിയർ ക്യാമറ, ക്വാഡ് ഫ്ളാഷ്ലൈറ്റ്, 8എംപി സെൽഫി കാമറ എന്നിവയോടെയാണ് പോവ നിയോ വരുന്നത്. ഡ്യുവൽ ഫ്ളാഷ്ലൈറ്റ് ഏതു സാഹചര്യത്തിലുമുള്ള ചിത്രങ്ങൾക്ക് നല്ല മിഴിവ് നൽകുന്നു.
പോവ പോർട്ട്ഫോളിയോയിലെ വൈവിധ്യമാർന്ന സ്മാർട്ട്ഫോണുകളുമായി ഇടത്തരം-ഉയർന്ന വിഭാഗങ്ങളിൽ ശക്തമായ സാന്നിദ്ധ്യമാകാനാണ് തങ്ങൾ പരിശ്രമിക്കുന്നത്. ഇന്നത്തെ യുവാക്കൾ ആഗ്രഹിക്കുന്ന സവിശേഷതകളായ വേഗം, പ്രകടനം, ഡിസൈൻ എന്നിവയുമായാണ് ടെക്നോ പോവ നിയോ എത്തിയിരിക്കുന്നത്. പോവ 5ജി വഴി കൂടുതൽ പുതുമകൾ കൊണ്ടുവരാനും നവീകരണത്തിൻറെ ശക്തി പുനർനിർവചിക്കാനാകുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ട്രാൻസ്ഷൻ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.
പോവ നിയോയ്ക്ക് ഫിംഗർപ്രിൻറ് സ്കാനർ, ഫേസ് ലോക്ക് എന്നിങ്ങനെ ഡ്യുവൽ സെക്യൂരിറ്റി ഫീച്ചറുകളുണ്ട്. പൊവേഹി ബ്ലാക്ക്, ഗീക്ക് ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. 12,999രൂപയാണ് വില, ഇതോടൊപ്പം 1499 രൂപ വിലയുള്ള ടെക്നോ ഇയർബഡുകൾ സൗജന്യമായി ലഭിക്കും. എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ജനുവരി 22 മുതൽ പോവ നിയോ ലഭ്യമാണ്.