1980 കാലഘട്ടത്തിൽ കാലിഫോർണിയ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയ മൈക്രോഗ്രീൻസ് പിന്നീട് മറ്റു സ്ഥലത്തേക്കും വ്യാപിച്ചു. നമ്മുടെ വീട്ടകങ്ങളിൽ അനായാസേനെ വിളയിക്കാ വുന്നതാണിവ. പച്ചക്കറി, ധാന്യങ്ങൾ, മറ്റു ചെടികൾ എന്നിവയുടെ വിത്തുകൾ മുളപ്പിച്ച് മൈക്രോഗ്രീൻസ് ഉത്പാദിപ്പിക്കാം. വളരെ ചുരുക്ക ദിവസങ്ങൾക്കുള്ളിൽ തന്നെ വിളവെടുക്കാം.
പയർവർഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നതു പോലെ, മുളപ്പിച്ച് കുറച്ചു ദിവസം വളർത്തി ഇലകളോടും തണ്ടുകളോടും കൂടി അരിഞ്ഞ് നല്ല ഇലക്കറിയാക്കാം. സാലഡ്, സൂപ്പ്, സാൻഡ്വിച്ച്, പാനീയങ്ങൾ എന്നിവയിലെല്ലാം ഉപയോഗിക്കുകയുമാകാം. ജീവകങ്ങൾ, കരോട്ടിൻ, ധാതുലവണങ്ങൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സന്പുഷ്ടമാണ് മൈക്രോഗ്രീൻസ്.
കൃഷി രീതി
ഭക്ഷ്യയോഗ്യമായ വിളകളുടെ വിത്തിൽ നിന്നാണ് മൈക്രോഗ്രീൻസ് ഉത്പാദിപ്പിക്കുന്നത്. ചീര, പാലക്, സെലറി, സ്പിനാച്, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോ ളി, കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി, ഉലുവ, മല്ലി, വെള്ളരി വർഗം, പയർവർഗ വിളകളായ ഉഴുന്ന്, കടല, സോയാബീൻ, പയർ, പീസ്, ഉലുവ, മുതിര, കൂടാതെ നെല്ല്, ഗോതന്പ്, ചോളം, തിന, ബാർളി, ഓട്സ്, റാഗി, കടുക്, പെരുംജീരകം, സണ്ഫ്ളവർ എന്നിവയെല്ലാം മൈക്രോഗ്രീൻസ് ഉത്പാദിപ്പിക്കാൻ ഉത്തമമാണ്.
പ്ലാസ്റ്റിക് ട്രേകൾ, ഭക്ഷണം പാർസൽ ചെയ്യുന്ന പാത്രങ്ങൾ, ചെറു പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയിലൊക്കെ വളർത്താ വുന്നതുമാണ്. വൃത്തിയുള്ള കോട്ടണ് തുണി, ടിഷ്യുപേപ്പർ തുടങ്ങിയവയിലും വളർത്തിയെടുക്കാം. നല്ല വൃത്തിയുള്ള തുണി, ട്രേയുടെ അളവിൽ നാലടുക്കു വരുന്ന രീതിയിൽ മടക്കി ഉപയോഗിച്ച് കൃഷി ചെയ്യുന്നവരുമുണ്ട്. ഒരു പാത്രത്തിൽ വെള്ളമൊഴിച്ചു വച്ച്, അതിനു മുകളിൽ അരിപ്പ പോലെ ചെറു ദ്വാരങ്ങളുള്ള ഒരു പാത്രം അല്ലെങ്കിൽ ട്രേയോ വച്ചും കൃഷി ചെയ്യാം. മുകളിലത്തെ പാത്രത്തിൽ നനച്ച ടിഷ്യുപേപ്പർ അടുക്കുകളായി വച്ച് അതിൽ വിത്തിടാവുന്നതാണ്. മുളയ്ക്കുന്ന വിത്തിന്റെ വേരുഭാഗം താഴെ പാത്രത്തിലോട്ടു വളരും.
മണ്ണില്ലാത്ത വളർച്ചാ മാധ്യമം ഉത്തമം
മണ്ണില്ലാത്ത വളർച്ചാ മാധ്യമമാണു മൈക്രോഗ്രീൻസിനു ഉത്തമം. ചകിരിചോറ്, കന്പോസ്റ്റ്, പെർലൈറ്റ്, വെർമ്മികു ലൈറ്റ് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചകിരിചോറും കന്പോസ്റ്റും ഉപയോ ഗിച്ചും നടാം. മാധ്യമം അണുവിമുക്ത മാക്കാൻ ശ്രദ്ധിക്കണം. വിത്തുകൾ നേരിട്ടോ, വെള്ളത്തിൽ കുതിർത്ത ശേഷമോ പാകാവുന്നതാണ്. മാധ്യമം ട്രേയുടെ അടിഭാഗത്ത് അരയിഞ്ച് പൊക്കത്തിൽ ഒരു പോലെ പരത്തി യിടണം. അധികം ഈർപ്പം പാടില്ല.
നടാനായി ഒരുക്കിയ പ്രതലത്തിൽ വിത്ത് ഒരു പോലെ വിതറിയി ടേണ്ടതാണ്. കടുക്, ചീര പോലുള്ള ചെറിയ വിത്തുകളിടുന്പോൾ ശ്രദ്ധി ച്ചിടണം. ഒരു സെന്റീ മീറ്റർ സ്ക്വയർ സ്ഥലത്തേക്കു വിത്തിന്റെ വലിപ്പവും തൂക്കവുമനുസരിച്ച് രണ്ടു മുതൽ ആറു വിത്തുകൾ വരെ ഇടാവുന്നതാണ്. പാത്രത്തിൽ വിത്തു വിതറിയ ശേഷം, നടീൽ മാധ്യമം ഒരു നേരിയ ആവരണമായി വിത്തുകൾക്കു മുകളിൽ വിതറാം. ആദ്യ ദിവസങ്ങളിൽ നനച്ച പേപ്പറോ തുണിയോ കൊണ്ട് മൂടി വയ്ക്കണം. നീർവാർച്ച സൗകര്യം ഉറപ്പു വരുത്തണം.
സാധാരണ കൃഷി ചെയ്യുന്ന പോലെ നിശ്ചിത അകലം പാലിച്ചല്ല, വളരെ അടുപ്പിച്ച് കൂട്ടത്തോടെയാണ് ഇവ വളർത്തുന്നത്. വിത്തിന്റെ അളവ് ഒരുപാടു കൂടിയാൽ ചെടികളുടെ തണ്ടിനു നീളം കൂടുവാനും വായു സഞ്ചാരം കുറവായതിനാൽ അസുഖം വരാനുമുളള സാധ്യതയുണ്ട്. കടുക്, ചീര പോലുള്ള ചെറിയ വിത്തുകളിടുന്പോൾ ശ്രദ്ധിച്ചിടണം. വീട്ടിലെവിടെയും കൃഷി ചെയ്യാൻ കഴിയും, സൂര്യപ്രകാശം കുറച്ചു മതി, കീടനാശിനി കൂടാതെ കൃഷി ചെയ്യാം എന്നതെല്ലാം ഇവയുടെ പ്രത്യേകതയാണ്.
പരിചരണം
നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലെങ്കിലും വെളിച്ചം ലഭിക്കുന്ന സ്ഥലത്തു വേണം വളർത്താൻ. കൃത്രിമ വെളിച്ചം നൽകിയും വളർത്താം. ഒരു ചെറിയ സ്പ്രെയർ ഉപയോഗിച്ചു വേണം നനയ്ക്കാൻ.
വിളവെടുപ്പ്
വിത്തുമുളച്ച് രണ്ടു ബീജപത്രങ്ങളും അവയ്ക്കു മുകളിൽ നീളം കുറഞ്ഞ തണ്ടും ആദ്യത്തെ രണ്ടു തളിരിലകളും വരുന്ന പരുവത്തിൽ പത്തു മുതൽ പതിനഞ്ചു ദിവസം കൊണ്ട് വിളവെടുക്കാം. അണുവിമുക്തമായ മൂർച്ചയുള്ള കത്രിക ഉപയോഗിച്ച് തണ്ടോടു കൂടി മുറിച്ചെടുത്ത് നന്നായി കഴുകിയതിനു ശേഷം പാചകം ചെയ്യാതെ നേരിട്ടു കഴിക്കുന്നതാണ് ഉത്തമം. സാലഡായും വേവിച്ചും കഴിക്കാം. വിളവെടുത്ത അന്നു തന്നെ ഉപയോഗിക്കണം.
വിത്തുകൾ മുളയ്ക്കുന്ന സമയത്ത് കൂടുതൽ പോഷകങ്ങൾ ഉത്പാദിപ്പിക്കുന്നതിനാൽ ഗുണമേ· കൂടുതലാണ്. മുള പ്പിച്ചു കഴിക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ ബീജപത്രത്തിൽ നിന്നു തണ്ടുവന്ന് അതിൽ ആദ്യത്തെ തളിരിലകൾ രൂപം കൊള്ളുന്ന പരുവത്തിൽ ലഭിക്കും. കുറച്ചു സ്ഥലത്തു നിന്നു കുറഞ്ഞ സമയം കൊണ്ട് തയാറാക്കിയെടുക്കാവുന്ന കുള്ളൻ മൈക്രോഗ്രീൻസ് എല്ലാവർക്കും വീടുകളിൽ പരീക്ഷിക്കാവുന്നതാണ്.
ഡോ. ലക്ഷ്മി എസ്.എൽ, ഡോ. മിനി വി., ഡോ. ജി. സുജ
ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം, കായംകുളം