കൊച്ചി: രാജ്യത്തെ മുൻനിര ഇലക്ട്രിക് ടൂവീലർ ബ്രാൻഡായ വാർഡ് വിസാർഡ് ഇന്നോവേഷൻ ആൻഡ് മൊബിലിറ്റി ലിമിറ്റഡ്, 2021 ഡിസംബറിൽ എക്കാലത്തെയും ഉയർന്ന വിൽപന രേഖപ്പെടുത്തി. ജോയ് ഇ-ബൈക്കിന്റെ 3860 യൂണിറ്റുകളാണ് കഴിഞ്ഞ ഡിസംബറിൽ വാർഡ് വിസാർഡ് വിറ്റഴിച്ചത്. 2020 ഡിസംബറിൽ 595 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണിത്. ഇതോടെ ഡിസംബർ മാസ വിൽപനയിൽ 548 ശതമാനം വളർച്ചയും കന്പനി കൈവരിച്ചു.
2021 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെയുള്ള സാന്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലായി 17,376 യൂണിറ്റ് ഇ-സ്കൂട്ടറുകളും മോട്ടോർ സൈക്കുകളും കന്പനി വിറ്റഴിച്ചു. കഴിഞ്ഞ സാന്പത്തിക വർഷത്തെ അപേക്ഷിച്ച് (2020 ഏപ്രിൽ-ഡിസംബർ) 570 ശതമാനം വിൽപന വളർച്ച നേടി. ഇതോടൊപ്പം സാന്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇതാദ്യമായി പതിനായിരത്തിലധികം യൂണിറ്റുകളുടെ വിൽപനയെന്ന നേട്ടവും വാർഡ് വിസാർഡ് ഇന്നോവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് കൈവരിച്ചു.
അതിവേഗ സ്കൂട്ടർ മോഡലുകൾക്ക് ഉയർന്ന ഡിമാൻഡുള്ളതിനാൽ, 2022 ജനുവരിയിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ കന്പനി തങ്ങളുടെ ആദ്യ മെയ്ഡ് ഇൻ ഇന്ത്യ അതിവേഗ സ്കൂട്ടർ മോഡലുകൾ അവതരിപ്പിക്കുമെന്ന് വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ശീതൾ ബലറാവു അറിയിച്ചു. വർധിച്ചുവരുന്ന വിപണി ആവശ്യം നിറവേറ്റുന്നതിനായി, രാജ്യത്തുടനീളം കന്പനിയുടെ സാനിധ്യം ശക്തിപ്പെടുത്തുന്നത് തുടരും. ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വളർച്ച സുഗമമാക്കുന്നതിന് നിക്ഷേപം നടത്തുമെന്നും അവർ പറഞ്ഞു.