കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ പതാക വാഹക കന്പനിയായ ഗോദ്റെജ് ആൻഡ് ബോയ്സിന്റെ ഭാഗമായി ഗോദ്റെജ് അപ്ലയൻസസ് ആരോഗ്യ സംരക്ഷണത്തിനും ശുചിത്വത്തിനും ഉപയോക്താക്കൾ കൂടുതൽ പരിഗണന കൊടുക്കുന്നതിനിന്റെ ഭാഗമായി ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ ശ്രേണിയിൽ നൂതന നാനോ അണുനശീകരണ സാങ്കേതിക വിദ്യ (നാനോ ഡിസ്ഇൻഫെക്ഷൻ ടെക്നോളജി) അവതരിപ്പിച്ചു.
നാനോ അണുനശീകരണ സാങ്കേതിക വിദ്യ റഫ്രിജറേറ്ററിൽ വായു പ്രവഹിക്കുന്ന കുഴലിൽ ഒരു പ്രത്യേക ആൻറി ജെം നാനോ കോട്ടിങ് ഉപയോഗിക്കുന്നു. ഈ കുഴലിലൂടെ കടന്നുപോകുന്ന വായു അണുമുക്തമാക്കപ്പെടുകയും റഫ്രിജറേറ്ററിന് ഉള്ളിൽ ഇത് സഞ്ചരിക്കുന്പോൾ റഫ്രിജറേറ്ററിൻറെ അടഞ്ഞ കംപാർട്ട്മെൻറുകളിലെ അടക്കം സൂക്ഷ്മ കീടാണുക്കളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുകയും ഇതിലൂടെ റഫ്രിജറേറ്ററിലെ ഭക്ഷ്യവസ്തുക്കളുടെ ഉപരിതലം അണുമുക്തമാക്കുകയും ചെയ്യുന്നു.
ഈ സാങ്കേതിക വിദ്യ കുഴലിന്റെ ഉപരിതലം 100 ശതമാനവും ഭക്ഷ്യവസ്തുക്കളുടെ ഉപരിതലം ശരാശരി 95 ശതമാനവും അണുമുക്തമാക്കുന്നു എന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുള്ളതാണ്. സൂക്ഷ്മജീവികളുടെ പ്രവർത്തനം കുറയുന്നത് മെച്ചപ്പെട്ട ഭക്ഷണ സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കും. അത് ഭക്ഷണം കൂടുതൽ കാലം പുതുമയുള്ളതും ആരോഗ്യകരവുമായി നിലനിർത്തുകയും ചെയ്യും. തണുപ്പിക്കലിലൂടെ സൂക്ഷ്മജീവികളുടെ വളർച്ച കുറയ്ക്കുന്ന സാധാരണ റഫ്രിജറേറ്ററുകളിൽ നിന്ന് വ്യത്യസ്തമായി അണുനാശിനി സാങ്കേതികവിദ്യ റഫ്രിജറേറ്ററിലെ വായു അണുവിമുക്തമാക്കുന്നതിൽ ഒരു പടി കൂടി മുന്നോട്ട് പോകുകയും അത് തുറന്നിരിക്കുന്ന ഭക്ഷണത്തിന്റെ ഉപരിതലത്തിലുള്ള രോഗാണുക്കൾക്ക് എതിരായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഈ സാങ്കേതിക വിദ്യ എൻഎബിഎൽ അംഗീകൃത ലാബിൽ പരിശോധിച്ചതാണ്. റഫ്രിജറേറ്ററുകളിൽ സാധാരണ കാണുന്ന തക്കാളി, തുറന്നു വെച്ചിരിക്കുന്ന ബ്രെഡ്, തൈര്, മുറിച്ച ആപ്പിൾ തുടങ്ങിയയിൽ പൊതുവിൽ കാണപ്പെടുന്ന ഇകോളി, സാൽമോണെല്ല തുടങ്ങിയ അണുക്കൾക്കെതിരായ 24 മണിക്കൂർ ഭക്ഷണ ഉപരിതല അണുനശീകരണ പരിശോധനയും നടത്തിയിട്ടുണ്ട്. ഗോദ്റെജ് അപ്ലയൻസസാണ് ഈ സാങ്കേതിക വിദ്യയുടെ ഉടമസ്ഥർ. ഗോദ്റെജ് അപ്ലെയൻസസ് കോവിഡ് വാക്സിൻ സൂക്ഷിക്കുന്നതിനുള്ള നൂതന മെഡിക്കൽ റഫ്രിജറേറ്ററുകളും മെഡിക്കൽ കോൾഡ് ചെയിന് ആവശ്യമായ നൂതന ഫ്രീസറുകളും ലഭ്യമാക്കുന്നുണ്ട്.
പുതിയ സാങ്കേതിക വിദ്യയിലൂടെ ബ്രാൻഡിൻറെ വിപണി പങ്കാളിത്തം ശക്തിപ്പെടുത്താനും അടുത്ത വർഷത്തോടെ കന്പനിയുടെ മൊത്തം ഉൽപന്ന നിരയുടെ 30 ശതമാനം ആരോഗ്യസംരക്ഷണഅധിഷ്ഠിത ഉപകരണങ്ങളാക്കാനും ലക്ഷ്യമിടുന്നതായി ഗോദ്റെജ് അപ്ലയൻസസിൻറ ബിസിനസ് മേധാവിയും എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറുമായ കമൽ നന്തി പറഞ്ഞു.
ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളിൽ നൂതന നാനോ അണുനശീകരണ സാങ്കേതികവിദ്യയുമായി ഗോദ്റെജ് അപ്ലയൻസസ്
11:26 PM Dec 21, 2021 | Deepika.com