+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒല എസ് 1 വിതരണം ആരംഭിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് വാഹനങ്ങളുടെ വിതരണം ആരംഭിച്ചു. ബംഗളരൂവിലും ചെന്നൈയിലും ആദ്യ 100 ഇടപാടുകാര്‍ക്കായി കമ്പനി പ്രത്യേകം പരിപാടികള്‍ സംഘടപ്പ
ഒല എസ് 1 വിതരണം ആരംഭിച്ചു
കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് വാഹനങ്ങളുടെ വിതരണം ആരംഭിച്ചു. ബംഗളരൂവിലും ചെന്നൈയിലും ആദ്യ 100 ഇടപാടുകാര്‍ക്കായി കമ്പനി പ്രത്യേകം പരിപാടികള്‍ സംഘടപ്പിച്ചിട്ടുണ്ട്.

ഒല എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഇരുചക്ര വാഹന നിർമാണശാലയായ ഒലെയുടെ ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഒലെ എസ് 1 സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം 10 ദശലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഈ നിർമാണശാല പൂര്‍ണമായും സ്ത്രീകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പതിനായിരത്തോളം സ്ത്രീകളാണ് ഇതിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.

ഇതൊരുവിപ്ലവ്ത്തിന്റെ തുടക്കം മാത്രമാണ്. തടസമില്ലാതെ സമയബന്ധിതവും സൗകര്യപ്രദവുമായും വാഹനം ഉപഭോക്താവിന്‍റെ കൈകളില്‍എത്തിക്കുന്നതിനുള്ള വിപ്ലവത്തിന്‍റെ തുടക്കമാണിതെന്ന് ഒല ഇലക്ട്രിക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വരുണ്‍ ദൂബെ പറഞ്ഞു.

ഒല ഇലക്ട്രിക് സ്‌കൂട്ടറിനു ലഭിച്ച വൻ പ്രതികരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ദൂബെ കൂട്ടിചേർത്തു.