കൊച്ചി: ഫെഡറൽ ബാങ്ക് ശാഖകളിലൂടെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാവുന്നു. ബാങ്കിന്റെ ശാഖകളിലൂടെ ആരോഗ്യ ഇൻഷൂറൻസ് പോളിസികളുടെ വിതരണം നടത്താനുള്ള സമ്മതപത്രത്തിൽ ഫെഡറൽ ബാങ്കും സ്റ്റാർ ഹെൽത്ത് ഇൻഷുറൻസും കൈകോർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻ സേവനദാതാക്കളാണ് സ്റ്റാർ ഹെൽത്ത് ആന്റ് അലീഡ് ഇൻഷുറൻസ്. ഫെഡറൽ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള 1291 ശാഖകൾ വഴി 89 ലക്ഷം ഉപഭോക്താക്കൾക്ക് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന്റെ സേവനം ലഭിക്കുന്നതാണ്. ഒരു കുടയ്ക്കു കീഴിൽ വൈവിധ്യമാർന്ന ഇൻഷുറൻസ് ഉൽപന്നങ്ങളാണ് ഇതുവഴി ഉപഭോക്താക്കൾക്ക് ലഭിക്കുക. ഈ കൂട്ടുകെട്ടിലൂടെ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിൽ ഇൻഷുറൻസ് സേവനം നൽകാൻ സാധിക്കുന്നതാണെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടയ്ൽ ബിസിനസ് ഹെഡുമായ ശാലിനി വാര്യർ പറഞ്ഞു.
ഓരോ പൗരനും അവശ്യസേവനമായി പരിഗണിക്കേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ്. ഫെഡറൽ ബാങ്കുമായുള്ള സഹകരണത്തിലൂടെ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ചെലവു കുറഞ്ഞ ആരോഗ്യ പരിപാലന സംവിധാനങ്ങൾ ലഭ്യമാക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചിരിക്കുകയാണ്. സ്റ്റാർ ഹെൽത്ത് ആന്റ് അലീഡ് ഇൻഷുറൻസ് മാനേജിങ് ഡയറക്ടർ ആനന്ദ് റോയ് പറഞ്ഞു.