മുംബൈ: അടുത്ത വർഷം മുതൽ വൈദ്യുത വാഹനങ്ങളുടെ വില കുറഞ്ഞ് പെട്രോൾ വാഹനങ്ങളുടെ വിലയ്ക്കു തുല്യമാകുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
“പെട്രോൾ- ഡീസൽ കാറുകളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങൾ ഏറെ ലാഭകരമാണ്. പെട്രോൾ കാറുടമയ്ക്കു പ്രതിമാസം ഏകദേശം 20,000 രൂപ ഇന്ധനത്തിനായി ചെലവിടേണ്ടിവരുന്പോൾ വൈദ്യുത വാഹനത്തിനായി പ്രതിമാസം ഏകദേശം 1,500 രൂപയേ ആവശ്യമുള്ളൂ.’’ - ഗഡ്കരി പറഞ്ഞു.