നാടൻ വിത്തിനങ്ങളുടെ പരന്പരാഗത വിളകളും വിത്തുകളും സസ്യങ്ങളും സംരക്ഷിച്ച് പരിപാലിച്ച് പോകുന്ന 1000 കർഷകരെ കണ്ടെത്തി കസ്റ്റോഡിയൻ ഫാർമർ ഡയറക്ടറി തയാറാക്കുന്നു.
NBPGR തൃശൂർ പ്രാദേശിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഈ സംരംഭം. വ്യത്യസ്ത ഇനങ്ങൾ കൈവശമുള്ള കർഷകർ NBPGR ലേക്ക് 9447889787, 9995546541 എന്നീ ഫോണ്‍ നന്പറുകളിൽ ഇനങ്ങളുടെ പേര് ക്രമനന്പർ സഹിതം അയച്ചുകൊടുക്കണം.
ഈ ഇനങ്ങൾ NBPGR ന്റെ ഡൽഹി ജീൻബാങ്കിൽ ഇല്ലാത്തവയാണെങ്കിൽ, ഫാർമാർ പാർട്ടിസിപ്പേറ്ററി കണ്‍സർവേഷൻ എന്ന പദ്ധതിയിലൂടെ 100 വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഡോ. ജോസഫ് ജോണ്‍: 9447889787, ഡോ. ലത: 9995546541
നാടൻ വിത്തിനങ്ങളുടെ കസ്റ്റോഡിയൻ ഫാർമർ ഡയറക്ടറി
01:18 PM Dec 03, 2021 | Deepika.com