നെൽച്ചെടിയെ ബാധിക്കുന്ന പോള രോഗം ചില പാടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാടങ്ങളിൽ നെൽച്ചെടി യുടെ കടഭാഗത്തു നിന്നു തുടങ്ങുന്ന പൊള്ളിയ പോലുളള പാടുകളാണു രോഗലക്ഷണം. ഓലപ്പോളയുടെ മുകളിൽ കാണുന്ന ഈ പാടുകൾ രോഗം അധികരിക്കുന്പോൾ ഇലകളി ലേക്കു വ്യാപിക്കുകയും ഇലകൾ കരിഞ്ഞു പോകുകയും ചെയ്യും.
രോഗ ബാധ തടയാൻ ഞാറു പറിച്ചുനട്ട് ഒരാഴ്ചക്കു ശേഷം ട്രൈക്കോഡർമ ഏക്കറിന് ഒരു കിലോ, ജൈവവളവു മായി കലർത്തി പാടത്ത് ഇട്ടുകൊടു ക്കണം. ഒരു മാസത്തിനുശേഷം ഇത് 10 ഗ്രാം ഒരു ലിറ്ററിന് എന്ന തോതിൽ തളിച്ചു കൊടുക്കുക. രോഗം അധിക രിക്കുന്ന സാഹചര്യത്തിൽ പ്രൊപികോ ണ സോൾ ഒരു മില്ലി ഒരു ലിറ്റർ വെളള ത്തിൽ എന്ന തോതിൽ തളിച്ചുകൊടു ക്കാവുന്നതാണ്.
തണ്ടുതുരപ്പനെ നിയന്ത്രിക്കാം
ചൂടു കൂടുന്നതോടെ നെൽപ്പാടങ്ങളിൽ തണ്ടുതുരപ്പന്റെ ആക്രമണമുണ്ടാകാം. ഇതു നിയന്ത്രിക്കുന്നതിനായി അഞ്ചു ശതമാനം വീര്യമുളള(50 മില്ലി ലിറ്റർ ഒരുലിറ്റർ വെള്ളത്തിൽ) വേപ്പിൻകുരു സത്ത് 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാവുന്നതാണ്. അല്ലെങ്കിൽ ബാസിലസ് തുറിഞ്ചിയൻസിസ് ഫോർമുലേഷനുകൾ ശർക്കര കൂടി ചേർത്ത് ഉപയോഗിക്കാം.
വെള്ളരിവർഗ കൃഷി തുടങ്ങാം
വെള്ളരിവർഗ വിളകളായ പാവൽ, പടവലം, വെളളരി, മത്തൻ, കുന്പളം തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമായ സമയമാണ് സെപ്റ്റംബർ മുതൽ ഡിസംബർ വരെയുളള കാലം. മുണ്ടകൻ നെൽകൃഷിയിറക്കാനു ദ്ദേശമില്ലാത്ത പാടങ്ങളിലും വിരിപ്പു കൊയ്തൊഴിഞ്ഞ നെൽപാടങ്ങളിലും മറ്റു കൃഷിസ്ഥലങ്ങളിലും വെളളരി വർഗകൃഷി സാധ്യമാണ്. ഇതിനായി വിത്തുകൾ നേരിട്ടോ നഴ്സറിയിലോ പാകി മുളപ്പിക്കേണ്ടതുണ്ട്. തുടർച്ചയായി ഒരു സ്ഥലത്ത് വെളളരിവർഗ വിളകൾ കൃഷി ചെയ്യരുത്. വിളകൾ മാറിമാറി കൃഷിചെയ്യുന്ന വിള പരിവർത്തനരീതി അവലംബിക്കുന്നതു നല്ലതാണ്. ഇതുവഴി മണ്ണിന്റെ ഫലഭൂയി ഷ്ഠതയും വിളകളുടെ ഉത്പാദനശേഷിയും വർധിക്കും. കീടാക്രമണം കുറയ്ക്കുന്നതിനും ഇതു സഹായിക്കും.
പാടങ്ങളിൽ പച്ചക്കറികൾ
മുണ്ടകൻ കൃഷി ഇറക്കാത്ത പാടങ്ങളിൽ പച്ചക്കറികൾ നടാം. മുളക്, വഴുതന, തക്കാളി എന്നിവയുടെ വിത്തുപാകി മുളപ്പിച്ച, 20 മുതൽ 25 വരെ ദിവസം പ്രായമായ തൈകളാണു നടേണ്ടത്. തൈകൾ വൈകുന്നേരം നടുന്നതാണു നല്ലത്. പാവൽ, പടവലം, വെളളരി, കുന്പളം, മത്തൻ, ചുരയ്ക്ക, വെണ്ട എന്നിവയുടെ വിത്ത് നേരിട്ടു കുത്താം. ഇതിനൊപ്പം കുറേ വിത്തുകൾ പോളിത്തീൻ കവറുകളിലും നട്ടു മുളപ്പിക്കുകയാണെങ്കിൽ കാലതാമസമില്ലാതെ കൃഷിയിടം സജീവമാക്കാം.
കുരുടിപ്പും കരിവള്ളിയും നിയന്ത്രിക്കാം
പച്ചക്കറി വിളകളിൽ കാണുന്ന കുരുടിപ്പ് നിയന്ത്രിക്കു ന്നതിന് വേപ്പെ ണ്ണ-വെളുത്തുള്ളി-സോപ്പ് മിശ്രിതം ഉപയോഗിക്കാം. കുരുടിപ്പ് ബാധിച്ച ചെടികൾ നശിപ്പിച്ചു കളയുകയും വേണം. മഴക്കാലത്തു പച്ചക്കറികളിൽ കരിവളളിക്കേട് എന്ന രോഗം കാണാ നിടയുണ്ട്. പ്രതിവിധിയായി ഒരു ശത മാനം ബോർഡോമിശ്രിതം കലക്കി തളിക്കുക.
നേന്ത്രകന്നുകൾ ശാസ്ത്രീയമായി
നേന്ത്രവാഴയുടെ വിളവെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന തോട്ടങ്ങളിൽ നിന്ന് ശാസ്ത്രീയമായി കന്നുകൾ ശേഖരിക്കാം. കുല വെട്ടിയെടുത്ത മാതൃവാഴ കളിൽ നിന്ന് ആരോഗ്യമുളള സൂചിക്ക ന്നുകൾ ഇളക്കിയെടുക്കണം.
വേരു കളും പുറംതൊലിയും ചെത്തിവൃത്തി യാക്കി തണ്ട് അരയടി നീളത്തിൽ നിർത്തി മുറിക്കണം. ഈ കന്ന് ചാണ കവും ചാരവും കലക്കിയ വെളള ത്തിൽ മുക്കി മൂന്നുനാലു ദിവസം വെയിലത്തുണക്കണം. പിന്നീട് രണ്ടാഴ്ച തണലത്ത് മഴ നനയാതെ സൂക്ഷിച്ചശേഷം നടാം. നടുന്നതിനു മുന്പ് കുഴികളിൽ അടിവളത്തിനൊപ്പം വേപ്പിൻപിണ്ണാക്കു ചേർക്കുന്നതു നല്ലതാണ്.
ഇഞ്ചിയിലെ മൂടുചീയൽ നിയന്ത്രിക്കാം
ഇഞ്ചിയിൽ കാണുന്ന മൂടുചീയൽ രോഗം നിയന്ത്രിക്കാൻ തടത്തിൽ കാണുന്ന അഴുകിയ മൂട് പിഴുതു നീക്കണം. ശേഷം ഒരു ശതമാനം ബോർഡോ മിശ്രിതം തടം കുതിർക്കെ ഒഴുച്ചുകൊടുക്കണം. ട്രൈക്കോഡർമ, സ്യൂഡോമോണസ് കൾച്ചറുകളിൽ ഏതെങ്കിലും ഒന്ന് തടത്തിൽ ചേർ ക്കുന്നതും രോഗനിയന്ത്രണത്തിനു നല്ലതാണ്.
കുരുമുളകിനു രാസവളം കുറയ്ക്കാം
കുരുമുളകു തോട്ടത്തിൽ നല്ല വള ക്കൂറുളള മണ്ണും ധാരാളം ജൈവ വളം ചേർക്കുന്ന കൃഷിരീതിയുമാണ് അവലംബിക്കുന്നതെങ്കിൽ രാസവളം കുറ യ്ക്കാം. കൊടിയുടെ ചുറ്റും രണ്ടടി വ്യാസത്തിൽ എടുത്ത തടത്തിൽ വളം വിതറി മുപ്പല്ലി കൊണ്ടു വേരുകൾ പൊട്ടാതെ കൊത്തിച്ചേർക്കാം.
തടമെടു ക്കുന്പോൾ വേരുകൾക്ക് മുറിവേറ്റാൽ ദ്രുതവാട്ടത്തിനുള്ള സാധ്യത കൂടും. വളം ഒലിച്ചു നഷ്ടപ്പെടാതിരിക്കാനും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതി നും താപനില ക്രമീകരിക്കുന്നതിനും കളനിയന്ത്രണത്തിനും പുതയിടൽ സഹായിക്കും. മഴ ശമിക്കുന്നതോടെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി തളിക്കണം. ട്രൈക്കോഡർമ്മ കൾച്ചർ ചുവട്ടിൽ ചേർക്കണം. ദ്രുതവാട്ടം അടക്കമുളള രോഗങ്ങൾ നിയന്ത്രിക്കാൻ ഇതുമൂലം സാധിക്കും.
വെറ്റിലകൊടി താഴ്ത്തികെട്ടാം
വെറ്റിലകൃഷി ചെയ്യുന്ന സ്ഥലങ്ങ ളിൽ കൊടി താഴ്ത്തികെട്ടാം. സാധാ രണ ഗതിയിൽ വെറ്റിലക്കൊടി ഒരു വർഷം കൊണ്ട് മൂന്നു മീറ്ററോളം വളർച്ച എത്തിയിരിക്കും. പിന്നീട് കൊടിയുടെ വലിപ്പവും പുഷ്ടിയും കുറയുന്നതായി കാണാം. അതു കൊ ണ്ടു തന്നെ വെറ്റിലക്കൊടിക്ക് ഉണർവു കൊടുക്കുന്നതിനായി വർഷത്തിലൊ രിക്കലെങ്കിലും കൊടികൾ താഴ്ത്തി തറനിരപ്പിൽ എത്തിക്കണം.
കാലിത്തൊഴുത്തു ചോർന്നാൽ
• കാലിതൊഴുത്തുകളിലെ ചോർച്ച പരിഹരിച്ച് വായു സഞ്ചാരം ഉറപ്പാക്കണം.
• ഇളംപുല്ല് അധികം നൽകുന്നതു കാലികളിൽ വയറിളക്കത്തിനു വഴിവയ്ക്കും. വെയിലത്തിട്ടു വാട്ടിയോ വൈക്കോലുമായോ പച്ചപ്പുല്ലുമായോ യോജിപ്പിച്ചോ ഇതു നൽകിയാൽ ഈ പ്രശ്നം ഒഴിവാക്കാം.
• ബാഹ്യപരാദങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾ തടയാൻ പരാദനാശിനികൾ ഉപയോഗിക്കുക.
• വൃത്തിയുളളതും ഈർപ്പരഹിത വുമായ സ്ഥലത്ത് തീറ്റ സൂക്ഷിക്കുക.