+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെരുപ്പുകളിലെ വർ‌ണ പ്രപഞ്ചം

ഫാഷന്‍റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്ര പണം മുടക്കാനും ഒരുക്കമാണ്. സ്ത്രീകൾക്കായുള്ള ട്രെൻഡിംഗ് ചെരിപ്പുകളാണ് ഇപ്പോഴത
ചെരുപ്പുകളിലെ വർ‌ണ പ്രപഞ്ചം
ഫാഷന്‍റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്ര പണം മുടക്കാനും ഒരുക്കമാണ്. സ്ത്രീകൾക്കായുള്ള ട്രെൻഡിംഗ് ചെരിപ്പുകളാണ് ഇപ്പോഴത്തെ താരം. പാദരക്ഷ എന്നതിലുപരി ചെരുപ്പുകളിൽ പുതുമയുടെ വർണപ്രപഞ്ചമാണ് ഇന്നുള്ളത്.

ഫ്ളാറ്റ്സ്

ഫ്ളാറ്റ് ചെരിപ്പുകൾക്ക് ഇപ്പോഴും ആരാധകർ ഏറെയുണ്ട്. അനായാസം ഫ്ളാറ്റ് ചെരിപ്പുകൾ ഇടാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

ഹീൽസ്

ടീനേജുകാരികളുടെ ഇഷ്ട ഐറ്റമാണ് ഹീൽസ്. എലഗന്‍റ് ലുക് നൽകും. ഹീൽസിട്ട് നടക്കാൻ റെഡിയാണെങ്കിൽ നിങ്ങൾക്കും പരീക്ഷിക്കാവുന്നതേയുള്ളൂ.

സ്നീകേഴ്സ്

കുറച്ചുകാലമായി സ്നീകേഴ്സ് പോപുലറാണ്. കാലുകൾക്ക് കംഫർട്ട് നൽകുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയസവിശേഷത.

ഫ്ളിപ്പ്-ഫ്ളോപ്പ്

ദൈനംദിന ഉപയോഗത്തിന് പറ്റിയ ചെരിപ്പാണിത്. സാധാരണ റബർ മുതൽ തിളങ്ങുന്ന മെറ്റാലിക് സ്ട്രാപ്പുകൾ വരെ ഇതിൽ ഉൾപ്പെടും.

സ്ലൈഡർസ്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രചാരത്തിലുള്ള ഒരു പാദരക്ഷയാണ് സ്ലൈഡർസ്. പുറകില്ലാത്തതും തുറന്നതുമായ ടോപ്പ് ഫ്ളാറ്റ് ചെരിപ്പുകളാണിത്. ഷൂവിന്‍റെ മുകളിൽ വീതിയുള്ള സ്ട്രാപ്പ് ഉണ്ടാകും. സ്ത്രീകൾ സാധാരണയായി ധരിക്കുന്ന കാഷ്വൽ ചെരിപ്പുകളിൽ ഒന്നാണിത്.

മ്യുൽ

ക്ലോസ്-ടോഡ് ചെരിപ്പായ ഇത് സ്ലിപ്പ്-ഓണ്‍ സ്റ്റൈലിൽ ഉള്ളതാണ്. ലെതർ മുതൽ വെൽവെറ്റ് വരെയുള്ള മെറ്റീരിയലിൽ ലഭിക്കും.

ലോഫർ

സ്ത്രീകൾക്കായുള്ള മറ്റൊരു സ്ലിപ്പ്-ഓണ്‍ ഷൂവാണ് ലോഫറുകൾ. പെന്നി ലോഫറുകൾ, ആപ്രോണ്‍ ലോഫറുകൾ, ഗുച്ചി ലോഫറുകൾ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങൾ ഇതിനുണ്ട്.

കോലാപ്പൂരി


തുകൽ കൊണ്ടുള്ള ഹാൻഡ് മെയ്ഡ് ചെരിപ്പുകളാണിത്. കാൽവിരലിനു ചുറ്റും വൃത്താകൃതിയിൽ തുടങ്ങി ടി ആകൃതിയിലുള്ള സ്ട്രാപ്പുകളാണ് ഇവയ്ക്കുള്ളത്. വ്യത്യസ്തമായ മെറ്റീരിയലുകളും അലങ്കാരങ്ങളും ഡിസൈനുകളും ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു.

പാദുക

ഈ വർഷത്തെ ട്രെൻഡി ഐറ്റങ്ങളിൽ ഒന്നാണിത്. ക്ലാസിക് നോബിനൊപ്പം അധിക വീതിയുമുള്ള സ്ട്രാപ്പാണ് ഇതിന്‍റെ പ്രത്യേകത. മിറർ വർക്ക്, ടസൽസ്, കരകൗശല ലെതർ എന്നിവയിൽ ഇവ ലഭ്യമാണ്.

ജെല്ലി

ജെല്ലി ഷൂസ് പിവിസി പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വ്യത്യസ്ത നിറങ്ങളിൽ നിർമിച്ചിരിക്കുന്ന ഇവയ്ക്ക് നല്ല തിളക്കവുമുണ്ട്.

സാൻഡൽ വിത്ത് ആംഗിൾ സ്ട്രാപ്പ്

ഈ ടോപ്പ് ട്രെൻഡി ചെരുപ്പുകൾ മനോഹരമായ വീതിയുള്ളതും ഹാർഡ് ഹീലും ഓപ്പണ്‍ റൗണ്ട് ടോയും ഉള്ള വിശാലമായ സ്ട്രാപ്പുകളിലൂടെ സ്റ്റൈലിഷ് ലുക് തരുന്നു. ആംഗിളിൽ ബക്കിൾഡ് ബെൽറ്റ് ഉണ്ട്.

ഡോണ ആൻ ജോർജ്