+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ക്വിക്ക്ലീസ് ' വാഹന ലീസിംഗ്, സബ്സ്ക്രിപ്ഷനുമായി മഹീന്ദ്ര ഫിനാന്‍സ്

കൊച്ചി: വാഹനങ്ങള്‍ പാട്ടത്തിനും (ലീസ്) വരിസംഖ്യ (സബ്സ്ക്രിപ്ഷന്‍) അടിസ്ഥാനത്തിലും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം "ക്വിക്ക്ലീസ്' മഹീന്ദ്ര &മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് അവ
കൊച്ചി: വാഹനങ്ങള്‍ പാട്ടത്തിനും (ലീസ്) വരിസംഖ്യ (സബ്സ്ക്രിപ്ഷന്‍) അടിസ്ഥാനത്തിലും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം "ക്വിക്ക്ലീസ്' മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് അവതരിപ്പിച്ചു.

വാഹന ഉപയോക്താക്കള്‍ക്ക് ഒരു വാഹനം സ്വന്തമാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി പുതിയ വാഹനം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റല്‍ സംരംഭമാണ് "ക്വിക്ക്ലീസ്'.

വാഹന രജിസ്ട്രേഷന്‍, ഇൻഷ്വറൻസ്, മുന്‍കൂട്ടി തീരുമാനിച്ചതും അപ്രതീക്ഷിതവുമായ അറ്റകുറ്റപ്പണികള്‍, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ കാര്യങ്ങള്‍ "ക്വിക്ക്ലീസ്' ഏറ്റെടുക്കും.

വ്യക്തികളുടെ പേരില്‍ വെളുത്ത നമ്പര്‍ പ്ലേറ്റും ആര്‍സി ബുക്കും ലഭിക്കും. ബി2ബി വിഭാഗത്തിനു കീഴില്‍ ഫ്ളീറ്റ് ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കും പുതുതലമുറ ഉപയോക്താക്കളെയുമാണ് ബി2സിയില്‍ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, നോയ്ഡ, പൂനെ എന്നീ നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തുടർന്നു രണ്ടാം നിര നഗരങ്ങളിലേക്ക് അടക്കം ഉടന്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 30 സ്ഥലങ്ങളില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

കാര്‍ ലീസിംഗും സബ്സ്ക്രിപ്ഷനും ഇന്ത്യയില്‍ ലാഭകരവും അതിവേഗം വളരുന്നതുമായ ഒരു ബിസിനസാണ്. റീട്ടെയ്ല്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ആശയമായിരിക്കും.