പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലക്ഷക്കണക്കിന് ആപ്പുകൾ ഉണ്ടാവും. കാണുന്ന ഓരോന്നും ഇൻസ്റ്റാൾ ചെയ്ത് നമ്മുടെ ഫോണിന്റെ മെമ്മറി കളയേണ്ട കാര്യമില്ല. ആവശ്യമുള്ളത്, കൊള്ളാവുന്നത്, വിശ്വസിക്കാവുന്നത്- എന്നിങ്ങനെയാവണം ആപ്പുകളുടെ തെരഞ്ഞെടുപ്പ്. അങ്ങനെയുള്ള ഏതാനും എണ്ണംകൂടി പരിചയപ്പെടാം.
പോക്കറ്റ്: സേവ്. റീഡ്. ഗ്രോ
ഇന്റർനെറ്റിൽ പരതിക്കൊണ്ടിരിക്കുന്പോൾ വായിക്കാൻ കൊള്ളാവുന്നതെന്നു തോന്നുന്ന ഒട്ടേറെ വാർത്തകളും കഥകളും കാണാൻ ഇഷ്ടമുള്ള വീഡിയോകളും കണ്ണിൽപ്പെടും. എന്നാൽ അവയൊന്നും ആ സമയത്ത് നോക്കാൻ സമയവും കാണില്ല. പിന്നെയാവാം എന്നു കരുതി മാറ്റിവയ്ക്കും. അങ്ങനെ ഫോണിൽ നിരവധി ബ്രൗസർ വിൻഡോകൾ തുറന്നുകിടക്കും. പലതും അല്പസമയംകൊണ്ട് റിഫ്രഷ് ആയി മറ്റെന്തെങ്കിലും ആയിട്ടുണ്ടാകും.
അവിടെയാണ് പോക്കറ്റ് എന്ന ആപ്പിന്റെ പ്രസക്തി. പിന്നെനോക്കാം എന്നുകരുതി മാറ്റിവയ്ക്കുന്ന എല്ലാ കാര്യങ്ങളും വളരെ എളുപ്പത്തിൽ ഇതിലേക്കു മാറ്റിയിടാം. ആവശ്യമുള്ള പേജ് ചുമ്മാ ആപ്പിലേക്ക് സേവ് ചെയ്തിടുക. എപ്പോഴാണോ സമയം കിട്ടുന്നത് അപ്പോൾ സ്വസ്ഥമായി നോക്കാം.
യാത്രയ്ക്കിടയിലോ വരിനിൽക്കുന്പോഴോ ഉറങ്ങുന്നതിനു മുന്പോ എപ്പോഴായാലും ആപ്പ് റെഡി. ഇനി ഒരു വാർത്ത നിങ്ങൾക്കു വായിച്ചു കേൾപ്പിക്കണോ, അതും പോക്കറ്റ് ചെയ്യും. ഒരു കോടിയിലധികം പേർ ഉപയോഗിക്കുന്നതാണ് ഈ ആപ്പ്.
നൈക്കി ട്രെയിനിംഗ് ക്ലബ്
വർക്ക്ഔട്ട് അഥവാ വ്യായാമം ചെയ്യുന്നത് അല്പം ശ്രമകരമായ ഏർപ്പാടാണ്. തുടക്കം വലിയ ആവേശമായിരിക്കും. ഒരാഴ്ച കഴിയുന്നതോടെ ആവേശം തണുക്കും. രണ്ടാഴ്ചയാകുന്നതോടെ മിക്കവാറും നിൽക്കുകയും ചെയ്യും. ഒരു ട്രെയിനറുണ്ടെങ്കിൽ, അല്ലെങ്കിൽ ഒരു ജിമ്മിൽ പോയാണ് ചെയ്യുന്നതെങ്കിൽ ഈ മടിക്ക് ഒരു മാറ്റമുണ്ടാകും. എന്നാൽ മൊബൈലിൽതന്നെ ഒരു ട്രെയിനറെ നിയമിച്ചാലോ.
കോവിഡ് കാലമായതിനാൽ ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നത് അത്ര എളുപ്പമാവില്ല. എന്നാൽ ഫ്രീ ആയി ഒരു ട്രെയിനറുടെ സേവനം മൊബൈലിൽ എത്തും- നൈക്കി ട്രെയിനിംഗ് ക്ലബ് ആപ്പ് ഉണ്ടെങ്കിൽ. ട്രെയിനർ എന്നുപറഞ്ഞാൽ ആരാണ്? സാക്ഷാൽ സെറീന വില്യംസ് അടക്കമുള്ളവർ!
ലോകപ്രശസ്ത സ്പോർട്സ് ഉപകരണ നിർമാതാക്കളായ നൈക്കിയുടെ മാസ്റ്റർ ട്രെയിനർമാർ നിർദേശിക്കുന്ന 185 ഓണ്-ഡിമാൻഡ് വർക്ക്ഔട്ടുകൾ ഈ ആപ്പിലുണ്ട്.
കാർഡിയോ, എച്ച്ഐഐടി, സ്ട്രെങ്ത് ട്രെയിനിംഗ്, യോഗ എന്നിവ അടക്കമുള്ളതാണ് വ്യായാമ മുറകൾ. തുടക്കക്കാർക്കും പരിചയസന്പന്നർക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന, 15 മുതൽ 90 മിനിറ്റ് വരെയുള്ള സെഷനുകൾ തെരഞ്ഞെടുക്കാം.
നിങ്ങളുടെ കൈവശം എന്തെങ്കിലും എക്സർസൈസ് ഉപകരണങ്ങൾ ഉണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്താനുള്ള സൗകര്യമുണ്ടാവും. എന്നാൽ ഇത്തരത്തിലുള്ള യാതൊന്നും ആവശ്യമില്ലാത്ത ഒരുപാട് ഓപ്ഷനുകളുമുണ്ട്. ശരീരം നന്നാക്കാൻ ഒന്നു നോക്കാവുന്നതാണ്. ഇതിനും ഒരു കോടിയിലേറെ ഉപയോക്താക്കളുണ്ട്.
ഹെഡ്സ്പേസ്
ശരീരത്തിനു വ്യായാമം നൽകിയാൽ മാത്രം പോരാ, മനസിനു വിശ്രമവും നൽകണം. എങ്ങനെ എന്ന ചോദ്യത്തിന് പാട്ടുകേൾക്കൽ, പ്രാർഥന, ധ്യാനം, ഉറക്കം എന്നിങ്ങനെ ഒട്ടേറെ മറുപടികളുണ്ട്. കോവിഡ് അനുബന്ധ കഷ്ടപ്പാടുകൾ പലരുടെയും ഉറക്കംപോലും കളഞ്ഞ സാഹചര്യത്തിൽ അല്പനേരം മെഡിറ്റേറ്റ് ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്നുറപ്പ്. ഹെഡ്സ്പേസ് എന്ന ആപ്പ് നിങ്ങളെ അതിനു സഹായിക്കും.
സമ്മർദം, ദേഷ്യം തുടങ്ങിയവ ഒഴിവാക്കാൻ ഇതിലുള്ള മെഡിറ്റേഷൻ കോഴ്സുകളെ ആശ്രയിക്കാം. മൂന്നു മുതൽ പത്തുവരെ മിനിറ്റ് ദൈർഘ്യമുള്ള വിവിധ സെഗ്മെന്റുകൾ ആപ്പിലുണ്ട്. വളരെ എളുപ്പത്തിലുള്ള നാവിഗേഷനും സാധ്യമാണ്. ഹെൽത്ത് ആൻഡ് ഫിറ്റ്നസ് വിഭാഗത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്ന ആപ്പാണ് ഹെഡ്സ്പേസ്. പ്രായത്തിനനുസരിച്ച് മൂന്നു വിഭാഗങ്ങളിലായി കുട്ടികൾക്കും ഈ ആപ്പിന്റെ പ്രയോജനം ലഭ്യമാക്കാം.
മിന്നു