കൊച്ചി: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ ആയ ലാവ അഗ്നി 5 ജി അവതരിപ്പിച്ചു.
8 ജിബി റാമും ഏറ്റവും പുതിയ യൂണിവേഴ്സല്‍ ഫ്ളാഷ് സ്റ്റോറേജ് അടിസ്ഥാനമാക്കിയ 128 ജിബി റോം ശേഷിയോടെയുമാണ് ലാവ അഗ്നി 5ജി എത്തുന്നത്.വില 19,999. 18 മുതല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവയിലൂടെയും ഫോൺ ലഭിക്കും.
30 വാട്ട് സൂപ്പര്‍ഫാസ്റ്റ് ചാര്‍ജര്‍ 90 മിനിറ്റിനുള്ളില്‍ 5000 എംഎഎച്ച് ബാറ്ററിക്കു ഫുള്‍ ചാര്‍ജ് നല്‍കും. 17 വരെ 500 രൂപ അടച്ച് പ്രീ ബുക്കിംഗ് നടത്താം. പ്രീ ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 17,999 രൂപയ്ക്കു ഫോണ്‍ കിട്ടും.
ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട്ട് ഫോണുമായി ലാവ
12:07 PM Nov 11, 2021 | Deepika.com