+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രൂപത്തിലും ഭാവത്തിലും പുത്തൻ പ്രതീക്ഷയുമായി പുതിയ സെലേറിയോ

രൂപത്തിലും ഭാവത്തിലും പുത്തൻ പ്രതീക്ഷയുമായി പുതിയ സെലേറിയോ മാരുതി സുസുക്കി അവതരിപ്പിച്ചു. എൻട്രി ലെവൽ ഹാച്ച്ബാക്കായ സെലേറിയ പുതിയ മോഡലിന്‍റെ അരങ്ങേറ്റം നവംബർ 10 നുണ്ടാകുമെന്നാണ് കന്പനി നൽകുന്ന വിവരം. ര
രൂപത്തിലും ഭാവത്തിലും പുത്തൻ പ്രതീക്ഷയുമായി  പുതിയ സെലേറിയോ

രൂപത്തിലും ഭാവത്തിലും പുത്തൻ പ്രതീക്ഷയുമായി പുതിയ സെലേറിയോ മാരുതി സുസുക്കി അവതരിപ്പിച്ചു. എൻട്രി ലെവൽ ഹാച്ച്ബാക്കായ സെലേറിയ പുതിയ മോഡലിന്‍റെ അരങ്ങേറ്റം നവംബർ 10 നുണ്ടാകുമെന്നാണ് കന്പനി നൽകുന്ന വിവരം. രാജ്യത്തുടനീളമുള്ള മാരുതി ഡീലർഷിപ്പുകളിൽ ഇതിന്‍റെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപയാണ് അഡ്വാസ് തുക.

പുതിയ സെലേറിയോ അതിന്‍റെ മുൻഗാമിയേക്കാൾ വലുതും കൂടുതൽ വിശാലവും സവിശേഷതകളാൽ സമ്പന്നവുമായിരിക്കും. 26 കി.മീറ്റർ ഇന്ധനക്ഷമതയാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.

67 PS-ഉം 90 Nm-ഉം വികസിപ്പിക്കുന്ന 1.0-ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ സെലേറിയോയ്ക്ക് ലഭിക്കുക. 82 പിഎസും 113 എൻഎമ്മും നൽകുന്ന ശക്തമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിനും ഇതിന് ലഭിച്ചേക്കാം. രണ്ട് എഞ്ചിനുകളും 5-സ്പീഡ് മാനുവൽ ഗിയർബോക്സും എഎംടി (എജിഎസ്) എന്നിവയുമായാണ് വരുന്നത്. സിഎൻജി പതിപ്പും കന്പനി ഉടൻ പുറത്തിറങ്ങും.

പുതിയ ഫീച്ചറുകൾ: പുതിയ മാരുതി സെലേറിയോ നാല് ട്രിമ്മുകളിലും ഏഴ് വേരിയന്‍റുകളിലും ലഭിക്കും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്ക് അനുയോജ്യമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സ്‌ക്രീൻ, സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷനുള്ള പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ എന്നിവ കൂടാതെ, സെമി-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മൾട്ടി-സ്പോക്ക് സ്റ്റിയറിംഗ് വീലും പുതിയ സെലേറിയോയുടെ പ്രത്യേകതകളാണ്.