ക്ലൗഡ് കപ്യൂട്ടിംഗ്, ക്ലൗഡ് സോഫ്റ്റ്വേർ എന്‍ജിനിയര്‍, ക്ലൗഡ് ഡെവലപ്പര്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആര്‍ക്കിടെക്ട് തുടങ്ങി നിരവധി ജോലികള്‍ ഈ മേഖല മുന്നോട്ടു വയ്ക്കുന്നു.
ഈ മേഖലയിലെ പ്രഫഷണലുകള്‍ക്ക് ഗൂഗിള്‍ നൽകുന്ന അഡ്വാന്‍സ്ഡ് ലെവല്‍ പ്രോഗ്രാമാണ് ‘ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫൈഡ് പ്രഫഷണല്‍ ഡാറ്റാ എന്‍ജിനിയര്‍’. ഗൂഗിള്‍ ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കുന്ന പ്രഫഷണലുകളുടെ വൈദഗ്ധ്യം വിലയിരുത്തുന്നതിനും വർധിപ്പിക്കുന്നതിനുമാണ് ഗൂഗിള്‍ ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നൽകുന്നത്.
ഈ കോഴ്സിനു മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അതില്‍ തന്നെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഗൂഗിള്‍ ക്ലൗഡുമായി ബന്ധപ്പെട്ട ഡാറ്റാ രൂപകല്പനയും ഡാറ്റാ കൈകാര്യം ചെയ്തുള്ള പരിചയവുമാണ് യോഗ്യത. ഒരു ഡാറ്റ എന്‍ജിനിയര്‍ക്ക് നിലവിലുള്ളതും മുന്‍പ് ഉപയോഗിച്ചിരുന്നതുമായ മെഷിന് ലേണിംഗ് മോഡലുകള്‍ പ്രായോഗികമായി പ്രയോജനപ്പെടുത്താനും വിന്യസിക്കാനും തുടര്‍ച്ചയായി ഉപയോഗിക്കാനും ഈ കോഴ്സ് പഠിതാക്കളെ പ്രാപ്തരാക്കുന്നു.
പ്രവേശന പരീക്ഷ
ഓണ്‍ലൈനായി നടത്തുന്ന പ്രവേശന പരീക്ഷയില്‍ ഗൂഗിളിന്റെ ഓണ്‍ലൈന്‍ നിരീക്ഷണം ഉണ്ടാകും. അതല്ലെങ്കില്‍ ഗൂഗിള്‍ അംഗീകാരമുള്ള പ്രൊമെട്രിക് ടെസ്റ്റ് സെന്ററുകളില്‍ പരീക്ഷ എഴുതാം. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകര്‍ 200 അമേരിക്കന്‍ ഡോളര്‍ റിസര്‍വേഷന്‍ ഫീയായി നല്‍കണം. നിലവില്‍ ഇംഗ്ലീഷിലും ജാപ്പനീസ് ഭാഷയിലും മാത്രമാണ് പരീക്ഷ. രണ്ടു മണിക്കൂറാണ് പരീക്ഷയുടെ സമയം. മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ളതാണു പരീക്ഷ. 50 ചോദ്യങ്ങളുണ്ടായിരിക്കും.
ഈ പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ടു തങ്ങള്‍ക്ക് ഈ മേഖലയിലുള്ള കഴിവുകളെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടായിരിക്കണം. പരീക്ഷ വിജയിക്കാന്‍ കുറഞ്ഞത് 70 ശതമാനം സ്കോര്‍ വേണം.
എക്സാം ടിപ്സ്
ഡാറ്റാ സയന്‍സ് മേഖലയിലും ഗൂഗിള്‍ ക്ലൗഡ് സേവനങ്ങളെക്കുറിച്ചുമുള്ള ഉദ്യോഗാര്‍ഥികളുടെ അറിവും കഴിവും വിലയിരുത്തപ്പെടും. ഈ സര്ട്ടിഫിക്കേഷന് പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ഗൂഗിളിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (https://cloud.go ogle.com/certification/dataengineer) ലഭിക്കും. ഇതോടൊപ്പം സാന്പിള്‍ ചോദ്യങ്ങളും ഗൂഗിള്‍ നല്‍കും. ഡാറ്റാ എന്‍ജിനിയറിംഗ്, ഡാറ്റ പ്രോസസിംഗ് എന്നിവയുമായി ബന്ധപ്പെട്ട പഠിച്ചു വേണം പരീക്ഷയ്ക്ക് ഒരുങ്ങാന്‍.
ഇന്ത്യയിലെ പ്രമുഖ ഹാക്കത്തോണ്‍, അസസ്മെന്റ് പ്ലാറ്റ്ഫോമായ മെഷിന് ഹാക്കും (https://machinehack.com/) അതുപോലുള്ള മറ്റുപല പ്ലാറ്റ്ഫോമുകളും പ്രഫഷണല്‍ സര്‍ട്ടിഫിക്കേഷനുകളില്‍ നിരവധി മോക്ക് പരീക്ഷകള്‍ സൗജന്യമായി നടത്തുന്നുണ്ട്. ഈ പ്ലാറ്റ്ഫോമുകള് പരീക്ഷാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താം.
ഡാറ്റാ എന്‍ജിനിയറാകാന്‍ ഗൂഗിള്‍ ക്ലൗഡ് സര്ട്ടിഫിക്കേഷന്
12:55 PM Nov 06, 2021 | Deepika.com