തണുപ്പ് ഇഷ്ടപ്പെടുന്ന വിള
പൊതുവേ തണുപ്പിനെ ഇഷ്ടപ്പെടുന്ന വിളയാണു കാപ്സികം. ചൂടേറിയ കാലാവസ്ഥയിൽ വളർച്ച മുരടിക്കുന്നതായാണ് അനുഭവം. തണുപ്പുകാല മാണു കാപ്സികം കൃഷിക്ക് ഏറ്റവുമനുയോജ്യം. ചൂടുകൂടിയ കേരളത്തിലെ കാലാവസ്ഥയാകാം വ്യാപകമായ കാപ്സികം കൃഷിയിൽ നിന്നു കർഷകരെ പിന്തിരിപ്പിക്കുന്ന ഘടകം. ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, കർണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണു കാപ്സികം വ്യാപകമായി കൃഷി ചെയ്യുന്നത്.
തണുപ്പിൽ നന്നായി വളരുന്നതു കൊണ്ടുതന്നെ കേരള ത്തിലെ ഹൈറേഞ്ച് മേഖലയിൽ ഇവ നന്നായി വളരും. മഴയുടെ ശക്തി കുറയുന്ന മുറയ്ക്ക് ഒക്ടോബർ- മാർച്ച് മാസങ്ങളിൽ കേരളത്തി ലെല്ലായിടത്തും ശീതകാലകൃഷിയിൽ ഉൾപ്പെടുത്തി കാപ്സികം വിളയിക്കാം. തക്കാളി, വഴുതന എന്നിവ തുടർച്ചയായി കൃഷി ചെയ്യുന്ന മണ്ണിൽ ഇതിന്റെ കൃഷി ഒഴിവാക്കുന്നതാണു നല്ലത്.
"കാലിഫോർണിയ വണ്ടർ’ മികച്ചയിനം
കാലിഫോർണിയ വണ്ടർ എന്ന യിനം കേരളത്തിലെ കൃഷിക്കു മികച്ചതാണ്. ബജിമുളക് ഉണ്ടാക്കു ന്നതിനു യോജിച്ച ന്ധഹംഗേറിയൻ വാക്സ്’ വെളുത്തു നീളം കുറഞ്ഞ ന്ധപൂസദീപ്തി’ തുടങ്ങിയവയൊക്കെ കേരളത്തിനു യോജിച്ചവയാണ്. തടിച്ചു മാംസളമായ ശരീരത്തോടുകൂടിയ, എരിവിന്റെ തീഷ്ണതയില്ലാത്ത സൗമ്യ സ്വഭാവക്കാരിയാണു കാപ്സികം. കാന്താരി മുളകിന്റെ കുടുംബത്തിൽപ്പെട്ടവളാണന്നതും കൗതുകകരമാണ്.
കാപ്സിക്കത്തിലെ ഘടകങ്ങൾ
പോഷകങ്ങളുടെ കലവറയായ കാപ്സിക്കത്തിൽ മാംസ്യവും കൊഴു പ്പും കാത്സ്യവും ജീവകം എ,ബി,സി എന്നിവയും അടങ്ങിയിട്ടുണ്ട്.
കൃഷി ചെയ്യുന്ന വിധം
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഒരു ഹെക്ടറിലേക്കു ശരാശരി 700 ഗ്രാം വിത്തു വേണം. മുളപ്പിച്ച തൈകളും നടാം. നഴ്സറിയിൽ 45 ദിവസം വളർത്തിയ തൈകളാണു നല്ലത്. അറുപതു സെന്റീമീറ്റർ അകല ത്തിൽ ചാലുകളെടുത്താണു നടേണ്ടത്.
ചാലിൽ ജൈവവളം ചേർത്തുകൊ ടുക്കാനും മറക്കരുത്. കാപ്സികം കൃഷിക്ക് സാധാരണ മുളകു കൃഷിയേ ക്കാൾ വളപ്രയോഗം ആവശ്യമാണ്. തൈ നടുന്നതിനു മുന്പ് അടിവളമായി ഹെക്ടറിന് 75:75:50 കിലോഗ്രാം എന്ന അനുപാതത്തിൽ നൈട്രജൻ, ഫോസ് ഫറസ്, പൊട്ടാഷ് എന്നിവ നല്ക ണം. ചെടിയുടെ വളർച്ചയ്ക്കനുസരി ച്ച് നൈട്രജൻ പല തവണകളായും നല്കാം.
ഉത്പാദന വർധനവിന്
ചെടിയുടെ തലപ്പുനുള്ളിയാൽ കൂടുതൽ ശിഖരങ്ങളുണ്ടായി ഉത്പാ ദനം വർധിക്കും. പച്ചനിറത്തിലുള്ള കാപ്സിക്കത്തിനാണു വിപണിയിൽ പ്രിയം. പോളിഹൗസുകളിൽ കൃഷി ചെയ്യുന്ന കാപ്സിക്കത്തിനു മികച്ച വിളവും രൂപഭംഗിയും ലഭിക്കും.
എ ന്തായാലും കാപ്സികം കൃഷി ചെയ്യു ന്നതിനു മുന്പ്, കൃഷിരീതി പഠിച്ച് ചെറിയ രീതിയിൽ തുടങ്ങുന്നതാണു നല്ലത്. പിന്നീട് ഘട്ടംഘട്ടമായി കൃഷി വിപുലമാക്കാം. വിപണി സാധ്യതകൾ കൂടി പഠിച്ചശേഷം വ്യാപക കൃഷിയി ലേക്കു തിരിയുന്നതായിരിക്കും കൂടു തൽ ഉചിതം.