കൊച്ചി: പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്ഫോമായ പേടിഎം ദീപാവലി പ്രമാണിച്ച് പുതിയ "യെ ദിവാലി ഗോള്‍ഡ് വാലി' ഓഫര്‍ അവതരിപ്പിച്ചു.
പേടിഎമ്മിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്ന 5000 ഭാഗ്യശാലികള്‍ക്ക് ദിവസവും 5000 രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ സ്വര്‍ണം ഉടനടി തിരികെ ലഭിക്കുന്നതാണ് ഓഫര്‍. ലക്കി ഡ്രോ സ്ക്രാച്ച് കാര്‍ഡിലൂടെയായിരിക്കും പേടിഎം ഗോള്‍ഡ് ബാക്ക് ലഭിക്കുക. 1000 രൂപയ്ക്കോ അതിലധികമോ തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക. നവംബര്‍ അഞ്ചുവരെയാണ് കാലാവധി.
ഓരാള്‍ക്ക് എത്ര തവണ വേണെങ്കിലും വാങ്ങാം. പേടിഎം ആപ്പില്‍ സ്വര്‍ണത്തിന്റെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന് ലഭിച്ച സ്വര്‍ണം 'ട്രാന്സാക്ഷന്' എന്ന ടാബിനു താഴെ കാണാം.
പേടിഎം ഗോള്‍ഡിലൂടെ ഉപയോക്താവിന് ബിഐഎസ് സര്‍ട്ടിഫൈഡ് ചെയ്ത 99.99 ശതമാനം ശുദ്ധമായ 24 കാരറ്റ് സ്വര്‍ണം വാങ്ങാം. ഒരു രൂപ മുതല്‍ ആരംഭിക്കുന്ന, ആഴ്ചയിലോ മാസത്തിലോ ഉള്ള, പേയ്മെന്റ് പ്ലാനുകള്‍ ഉപഭോക്താവിന് തന്നെ തിരഞ്ഞെടുക്കാം. ഡിജിറ്റല്‍ സ്വര്‍ണം നാണയങ്ങളാക്കാനും ബാറുകളാക്കാനും രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തില്‍ ലഭ്യമാക്കാനും പ്ലാറ്റ്ഫോമില്‍ അവസരമുണ്ട്.
24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താവ് ചെയ്യേണ്ടത്:
പേടിഎമ്മില്‍ ലോഗ്ഓണ്‍ ചെയ്ത് പേടിഎം ഡോള്‍ഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ദിവസവുമുള്ള വില പരിശോധിക്കുക. ഇഷ്ടമുള്ള തുക അല്ലെങ്കില്‍ തൂക്കം എന്റർ ചെയ്യുക. പേടിഎം വാലറ്റ്, പേടിഎം യുപിഐ, നെറ്റ് ബാങ്കിംഗ്, കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പേയ്മെന്റ് പൂര്‍ത്തിയാക്കിയാല്‍ ഡിജിറ്റല്‍ ലോക്കറില്‍ അപ്പോള്‍ തന്നെ സ്വര്‍ണം എത്തും.
പേടിഎമ്മിൽ "യെ ദിവാലി ഗോള്‍ഡ് വാലി' ഓഫര്‍
03:52 PM Nov 03, 2021 | Deepika.com