കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ "ഈസി റൈഡ്' എന്ന പേരില്‍ യോനോ ആപ്പിലൂടെ പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ ലോണ്‍ സ്കീം അവതരിപ്പിച്ചു.
യോഗ്യരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ യോനോ വഴി ഡിജിറ്റല്‍ ടൂവീലര്‍ ലോണുകള്‍ ലഭിക്കും.
പ്രതിവര്‍ഷം 10.5% പലിശ നിരക്കില്‍, പരമാവധി നാലു വര്‍ഷത്തേക്ക് (48 മാസം) മൂന്നു ലക്ഷം രൂപ വരെയുള്ള ഈസി റൈഡ് ലോണിന് ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് ഏറ്റവും കുറഞ്ഞ വായ്പ തുക.
വാഹനത്തിന്റെ ഓണ്‍റോഡ് വിലയുടെ 85% വരെ വായ്പ ലഭിക്കും. ഡീലറുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് വായ്പ തുക വിതരണം ചെയ്യുക.
ഉപഭോക്താക്കളെ അവരുടെ ഇഷ്ട ഇരുചക്ര വാഹനം വാങ്ങാന്‍ ഈ ഡിജിറ്റല്‍ ലോണ്‍ ഓഫര്‍ സഹായിക്കുമെന്ന് എസ്ബിഐ ചെയര്മാന് ദിനേശ് ഖാര പറഞ്ഞു.
എസ്ബിഐ "ഈസി റൈഡ്' അവതരിപ്പിച്ചു
03:26 PM Nov 03, 2021 | Deepika.com