+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ഡി​യോ കോ​ള്‍ വ​ഴി ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​സ്ബി​ഐ

കൊച്ചി: ദശലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്ബിഐ ജീവനക്കാരുമായുള്ള വീഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യത്തിന് എസ്ബിഐ തുടക്കം
വീ​ഡി​യോ കോ​ള്‍ വ​ഴി ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​സ്ബി​ഐ
കൊച്ചി: ദശലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്ബിഐ ജീവനക്കാരുമായുള്ള വീഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യത്തിന് എസ്ബിഐ തുടക്കം കുറിച്ചു.

കുടുംബ പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍ക്ക് ഈ വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സൗകര്യം പ്രയോജനപ്പെടുത്താം. www.pensionseva .sbi -ല്‍ ലോഗിന്‍ ചെയ്ത് വീഡിയോ എല്‍സി ക്ലിക്കു ചെയ്ത് എസ്ബിഐ പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ നല്‍കി ഈ സേവനം ഉപയോഗിക്കാം.

രജിസ്ട്രേഡ് നമ്പറില്‍ ലഭിക്കുന്ന ഒടിപി രേഖപ്പെടുത്തണം. പാന്‍ കാര്‍ഡിന്‍റെ ഒറിജിനല്‍ കയ്യിലുണ്ടായിരിക്കുകയും വേണം. ഇതിനു ശേഷം ഐ ആം റെഡി എന്നതില്‍ ക്ലിക്കു ചെയ്യുകയും വീഡിയോ കോള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുകയും വേണം.

ഉപഭോക്തൃ കേന്ദ്രീകൃതമായ, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഗുണകരമായ, മറ്റൊരു നീക്കം കൂടി ആരംഭിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.

കോവിഡ് കാലത്ത് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഇതു പെന്‍ഷന്‍കാരെ സഹായിക്കും. സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായി ഉപഭോക്താക്കള്‍ക്ക് അധിക സൗകര്യം നല്‍കാന്‍ എസ്ബിഐ നിരന്തരം പ്രവര്‍ത്തിക്കുകയാണെന്നും ദിനേശ് ഖാര പറഞ്ഞു.