+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീപാവലി സ്വർ‌ണ വായ്പ പദ്ധതിയുമായി മുത്തൂറ്റ് ഫിനാൻസ്

കൊച്ചി: നൂറു രൂപയ്ക്ക് പ്രതിമാസം 57 പൈസ പലിശ ഈടാക്കുന്ന (വാർഷിക പലിശ 6.9 ശതമാനം) പ്രത്യേക ദീപാവലി സ്വർണ വായ്പ മുത്തൂറ്റ് ഫിനാന്സ് പ്രഖ്യാപിച്ചു.പരിമിത കാലയളവിലേക്കുള്ള ഈ വായ്പായ്ക്ക് കൂടുതൽ ഇളവു
ദീപാവലി സ്വർ‌ണ വായ്പ പദ്ധതിയുമായി  മുത്തൂറ്റ് ഫിനാൻസ്
കൊച്ചി: നൂറു രൂപയ്ക്ക് പ്രതിമാസം 57 പൈസ പലിശ ഈടാക്കുന്ന (വാർഷിക പലിശ 6.9 ശതമാനം) പ്രത്യേക ദീപാവലി സ്വർണ വായ്പ മുത്തൂറ്റ് ഫിനാന്സ് പ്രഖ്യാപിച്ചു.

പരിമിത കാലയളവിലേക്കുള്ള ഈ വായ്പായ്ക്ക് കൂടുതൽ ഇളവുകളും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് പരമാവധി വായ്പ വാഗ്ദാനം ചെയ്യുന്ന കമ്പനി പ്രോസസിംഗ് ചാർജ്, പ്രീ-പേമെന്‍റ് ഫീസ്, ഭാഗികമായി പേമെന്‍റ് ഫീസ് എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

മികച്ച ദീര്ഘകാല വായ്പാ പദ്ധതികൾ, സ്വര്ണത്തിനു മികച്ച സുരക്ഷ, ഉപഭോക്താവിന്‍റെ സൗകര്യത്തിനനുസരിച്ച് വായ്പ വീട്ടിൽ ലഭ്യമാക്കല് തുടങ്ങിയവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. മാത്രവുമല്ല, ഐ മുത്തൂറ്റ് മൊബൈൽ ആപ്, പേടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പലിശയും തിരിച്ചടവും നടത്താം.

നിഷ്ക്രിയമായിരിക്കുന്ന ആസ്തി ഉപയോഗപ്പെടുത്തുവാനുള്ള അവസരമാണ് കമ്പനി ഉത്സവാകാല സ്വർണ വായ്പ പദ്ധതിയിലൂടെ ലഭ്യമാക്കിയിട്ടുള്ളതെന്നു മുത്തൂറ്റ് ഗ്രൂപ്പ് മാര്ക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി ജനറൽ മാനേജർ അഭിനവ് അയ്യർ പറഞ്ഞു.