കൊച്ചി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉല്‍സവ കാലത്തിനിടയ്ക്ക് അവതരിപ്പിക്കുന്ന ബജറ്റ് സൗഹാര്‍ദമായ നോക്കിയ സി 30, സി പരമ്പരയിലെ ഏറ്റവും ശക്തമായ സ്മാര്‍ട്ട്ഫോണാണ്.
നോക്കിയ ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയും സ്ക്രീനുമാണ് ഇവയുടെ പ്രത്യേകത. നോക്കിയ സി 30ന് 6.82 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണുള്ളത് ഇതുവഴി കൂടുതല്‍ കാണാനും പങ്കുവയ്ക്കാനും ആഘോഷിക്കാനും സാധിക്കും.
6000 എംഎഎച്ച് ബാറ്ററി ഒറ്റ ചാര്‍ജില്‍ മൂന്നു ദിവസത്തെ ആയുസ് ലഭിക്കും. അതായത് ബാറ്ററി ലൈഫിനെക്കുറിച്ച് ആശങ്കയില്ലാതെ ഇഷ്ടപ്പെട്ട പരിപാടികള്‍ കാണാനും കൂട്ടുകാരും വീട്ടുകാരുമൊത്ത് ചാറ്റു ചെയ്യാനും സാധിക്കുമെന്നർഥം. രണ്ടു വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള് നല്കുന്നു.
നോക്കിയ സി 30 ന്റെ പോളികാര്‍ബണേറ്റ് കവറിംഗ് ഫോണിന് ഏറെ കാലത്തെ ഈടും 13എംപി കാമറ സി-സീരിസിലെ ഏറ്റവും ഉയര്‍ന്ന റെസല്യൂഷനും നല്കുന്നു. സെന്‍സര്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ക്ക് ആവശ്യമായ മിഴിവേകുന്നു. ഫിംഗര്‍ പ്രിന്റ്, ഫേസ് അണ്‍ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
നോക്കിയ സി 30 രണ്ടു നിറങ്ങളിൽ (പച്ചയും വെള്ളയും) ലഭ്യമാണ്. 32 ജിബി, 64 ജിബി എന്നിങ്ങനെ വകഭേദങ്ങളില്‍. വില യഥാക്രമം 10,999 രൂപ, 11,999 രൂപ എന്നിങ്ങനെയാണ്. പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും നോക്കിയ ഡോട്ട് കോമിലും ലഭിക്കും.
ജിയോ ഓഫര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് 10 ശതമാനം അല്ലെങ്കില്‍ 1000 രൂപവരെ ഇളവ് ലഭിക്കും. 9999 രൂപ, 10999 രൂപ എന്നിങ്ങനെ 3 ജിബി, 4 ജിബി വേരിയന്റുകള്‍ക്ക് നല്കിയാല് മതി. റീട്ടെയില്‍ സ്റ്റോറുകളിലും മൈജിയോ ആപ്പിലും ഓഫര്‍ ലഭ്യമാണ്.
ഫോണ്‍ ആക്റ്റിവേറ്റ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ ജിയോ ഓഫര്‍ സ്വീകരിച്ചാല്‍ മതി. വിലയിലെ ഇളവ് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് യുപിഐ നേരിട്ടെത്തും. 249 രൂപയ്ക്കോ അതിനു മുകളിലേക്കോ റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് 4000 രൂപ വിലമതിക്കുന്ന നേട്ടങ്ങള്‍ മിന്ത്ര, ഫാംഈസി, ഒയോ, മേക്ക് മൈ ട്രിപ്പ് എന്നിവയിലൂടെ ലഭിക്കും.
പുതിയ നോക്കിയ സി 30 തങ്ങളുടെ സി-സീരീസ് ശ്രേണിയിലെ ഏറ്റവും ശക്തമായ കൂട്ടിച്ചേര്‍ക്കലാണ്, എല്ലാവര്ക്കും താങ്ങാവുന്ന വിലയില്‍ ഒരു സമഗ്ര സ്മാര്‍ട്ട്ഫോണ്‍ അനുഭവം നല്കുന്നു. സ്മാര്‍ട്ട്ഫോണുകളുടെ ലോകത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിയാവുന്നതും വിശ്വസിക്കുന്നതുമായ ഒരു ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും മികച്ച ഫോണാണിതെന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിംഗ് കൊച്ചാര്‍ പറഞ്ഞു.