+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അദ്ഭുതമൊളിപ്പിച്ച് ഷവോമി മിക്സ് 4

ഡിസൈൻ, ഡിസ്പ്ലേ ഇതു രണ്ടുമാണ് ഷവോമിയുടെ മിക്സ് സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം. ഇപ്പോഴിതാ, ആ ഡിസ്പ്ലേയിൽ മറ്റൊരു അദ്ഭുതം ഒളിപ്പിച്ചുവച്ച് ഈ നിരയിലെ ആദ്യത്തെ ഫോണ്‍ എത്തുന്നു. ഒട്ടേറെ വർഷങ്ങളായി ഷവേ
അദ്ഭുതമൊളിപ്പിച്ച് ഷവോമി മിക്സ് 4
ഡിസൈൻ, ഡിസ്പ്ലേ ഇതു രണ്ടുമാണ് ഷവോമിയുടെ മിക്സ് സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം. ഇപ്പോഴിതാ, ആ ഡിസ്പ്ലേയിൽ മറ്റൊരു അദ്ഭുതം ഒളിപ്പിച്ചുവച്ച് ഈ നിരയിലെ ആദ്യത്തെ ഫോണ്‍ എത്തുന്നു. ഒട്ടേറെ വർഷങ്ങളായി ഷവോമി ഗവേഷണം നടത്തി ഫലംകണ്ടതാണ്. അത് സ്ക്രീനിനു പിന്നിൽ ഉറപ്പിച്ച സെൽഫീ കാമറ!

സിയുപി (കാമറ അണ്ടർ പാനൽ) ടെക്നോളജി എന്നാണ് ഷവോമി ഇതിനെ വിളിക്കുന്നത്. നേരത്തേ ഒപ്പോ, ഇസെഡ്ടിഇ കന്പനികൾ സമാനമായ ടെക്നോളജി അവതരിപ്പിച്ചിട്ടുണ്ട്.

എങ്കിലും അവയേക്കാൾ കാര്യക്ഷമമായ സങ്കേതവുമായാണ് ഷവോമിയുടെ വരവ്. മിക്സ് 4ന്‍റെ സ്ക്രീനിൽ പ്രകാശം കടത്തി വിടുന്ന 400പിപിഐ വരുന്ന സ്ഥലമുണ്ട്. വർച്വലി ഇൻവിസി ബിൾ എന്നു വിശേഷിപ്പിക്കുന്ന ഈ സ്ഥലത്തിനു പിന്നിലാണ് സെൽഫീ കാമറ ഉറപ്പിച്ചിരിക്കുന്നത്. 20 മെഗാപിക്സൽ ശേഷിയുള്ളതാണ് കാമറ.

ഏതാണ്ട് എട്ടു കോടി ഡോളർ ചെലവിട്ട് നൂറുകണക്കിന് എൻജി നീയർമാരുടെ ശ്രമഫലമായാണ് ഷവോമി ഈ ടെക്നോളജി വിജയിപ്പിച്ചത്. അറുപതോളം പേറ്റന്‍റുകൾ ഇതിന്‍റെ ഭാഗമായി കന്പനി നേടി. 2019 മുതൽ ഇതിന്‍റെ പണിപ്പുരയിലായിരുന്നു ഷവോമി.

ഇനി മിക്സ് 4ന്‍റെ മറ്റു സവിശേഷതകളിലേക്കു വരാം. ക്വാൽകോ മിന്‍റെ പുതിയ സ്നാപ്ഡ്രാഗണ്‍ 888 പ്ലസ് പ്രോസസറാണ് ഇതി ന്‍റെ ശക്തികേന്ദ്രം. 8 ജിബി, 12 ജിബി റാം വേരിയന്‍റുകളിൽ ലഭിക്കും. 128 മുതൽ 512 ജിബി വരെ ഇന്േ‍റണൽ മെമ്മറിയുണ്ടാകും. ട്രിപ്പിൾ കാമറ സെറ്റപ്പാണ് ഫോണിലുള്ളത്.

108 എംപി ്രെപെമറി സെൻസർ, 13 എംപി അൾട്രാവൈഡ്, എട്ട് എംപി 5 എക്സ് ടെലിഫോട്ടോ എന്നിങ്ങനെയാണ് അത്. 4,500 എംഎഎ ച്ച് ബാറ്ററി (50 വാട്ട് വയർലെസ് ചാർജിംഗ് അടക്കം) ഏറ്റവും കൂടിയത് 28 മിനിറ്റുകൊണ്ട് ഫുൾ ചാർജ് ആകും.

അതേസമയം സാധാരണ ചാർജിംഗിനു 15 മിനിറ്റുമതി. ചൈനയിൽ അവതരിപ്പി ച്ച ഫോണ്‍ ഇന്ത്യയിൽ എന്നു ലഭ്യമാകുമെന്ന് സൂചനകളില്ല. എന്തായാലും കാൽ ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം.