കംപ്യൂട്ടറിനു മുന്നിലിരുന്നു ജോലി ചെയ്യുന്നവർ പുതുതലമുറയിൽ ഏറെയാണ്. ഇരിപ്പും ജോലിസമയവും സ്ക്രീനിന്റെ യും കീ ബോർഡിന്റെയും മൗസിന്റെയും ക്രമീകരണങ്ങളും മറ്റും ശ്രദ്ധിച്ചില്ലെങ്കിൽ കംപ്യൂട്ടർ പലരുടേയും ജീവിതത്തിലെ വില്ലനായി മാറിയേക്കാം.
ദൈനംദിന ജീവിതത്തിൽ ഇന്നു കംപ്യൂട്ടർ അനിവാര്യഘടകമായി മാറിയിരിക്കുകയാണ്. എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുന്പോൾ അശാസ്ത്രീയ മായ കംപ്യൂട്ടർ ഉപയോഗം മൂലം സംഭവിക്കാനിടയുള്ള ശാരീരിക മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ചു പലർക്കും ഇപ്പോഴും ധാരണയില്ല.
എല്ലാം ഒരു വിരൽ തുന്പിൽ എത്തുന്പോൾ ശാരീരിക പ്രത്യാഘാതങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകും എന്ന് ഒറ്റവാക്കിൽ കംപ്യൂട്ടറിനോടുള്ള അശാസ്ത്രീയ സമീപനത്തെ വിലയിരുത്താം. തുടർച്ചയായ കംപ്യൂട്ടർ ഉപയോഗം നമ്മളെ നിത്യരോഗികളാക്കി മാറ്റും മുൻപ് ചില മുൻകരുതലുകളെടു ക്കുന്നത് നന്നായിരിക്കും.
കംപ്യൂട്ടർ അനുബന്ധരോഗങ്ങൾ
കാഴ്ച സംബന്ധമായ തകരാറുകൾ, കംപ്യൂട്ടറിനു മുൻപി ലുള്ള ഇരുത്തം ശരിയല്ലാത്തതു മൂലമുള്ള പ്രത്യാഘാതങ്ങൾ, ഒരേ രീതിയിൽ ദീർഘകാലം ഇരിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ എന്നിവയാണ് പ്രധാനമായും കംപ്യൂട്ടർ ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങൾ.
ഈ ബുദ്ധിമുട്ടുകൾ സാധാരണഗതിയിൽ പ്രായമായവരെ കൂടുതലായി ബാധിക്കുന്ന രോഗാവസ്ഥകളാണ്. എന്നാൽ കംപ്യൂ ട്ടർ ഉപയോഗം ഇത്തരം രോഗാവസ്ഥകളെ പ്രായം കുറഞ്ഞവ രിലേക്ക് എളുപ്പത്തിൽ എത്തിച്ചു നൽകുന്നു.
കോവിഡിന്റെ ഭാഗമായി വർക്ക് ഫ്രം ഹോം എന്ന ശീലം കൂടി വ്യാപകമായ തോടെ 24 മണിക്കൂറും കംപ്യൂട്ടറിനു മുൻപിലിരിക്കുക എന്ന അവസ്ഥപോലും വ്യാപകമായി കഴിഞ്ഞിരിക്കുന്നു. സ്വാഭാവി കമായും ഇത്തരം സാഹചര്യത്തിൽ കംപ്യൂട്ടർ അനുബന്ധമായ രോഗാവസ്ഥകൾ പൊതുസമൂഹത്തിൽ കൂടുതൽ വ്യാപിക്കാൻ സാധ്യതയേറെയാണ്.
ആദ്യ ലക്ഷണങ്ങൾ
കംപ്യൂട്ടർ അനുബന്ധരോഗങ്ങൾ ഒരു ദിവസം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നവയായിരിക്കില്ല. ദീർഘകാലമായുള്ള തെറ്റായ ഉപയോഗത്തിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് ഇത്തരം രോഗാവസ്ഥകൾ നമ്മെ കീഴടക്കുന്നത്.
ലക്ഷണങ്ങളെ തുടക്ക ത്തിലെ തിരിച്ചറിഞ്ഞാൽ രോഗം കൂടുതൽ സങ്കീർണമാകാതെ തടയാൻ സാധിക്കും. ശരീരത്തിന്റെ പുറകുവശത്ത് പ്രത്യേകിച്ചു നടുഭാഗത്തും കഴുത്തിന്റെ ഭാഗത്തും അനുഭവപ്പെടുന്ന വേദന, മരവിപ്പ്, ചെറിയതോതിൽ ബലക്ഷയം അനുഭവപ്പെടൽ, അമിതമായ ക്ഷീണം അനുഭവപ്പെടുക, കാഴ്ച മങ്ങൽ തുടങ്ങിയവയെല്ലാം പ്രാഥമികമായ രോഗലക്ഷണങ്ങളാണ്.
പേശികളെ ബാധിക്കുന്ന പ്രശ്നങ്ങൾ
മയോഫേഷ്യൽ സിൻഡ്രോം എന്നു പൊതുവെ വിളിക്ക പ്പെടുന്ന പേശിവേദന പ്രധാനപ്പെട്ട പ്രത്യാഘാതങ്ങളിലൊന്നാ ണ്. കഴുത്ത്, തോൾ, നടുഭാഗം, കൈയുടെ മുട്ട് തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ഇത് അനുഭവപ്പെടുന്നത്.
കംപ്യൂട്ടർ നിരന്തരമായി ഉപയോഗിക്കുന്നവരിൽ വ്യാപകമായി കാണപ്പെടുന്ന രോഗാവസ്ഥയാണ് കാർപൽ ടണൽ. കൈക്കുഴ യിൽ നാഡികൾ കടന്ന് പോകുന്ന പ്രധാന ഭാഗമായ കാർപൽ ടണലിലൂടെ കടന്നുപോകുന്ന മീഡിയൻ ഞരന്പുകൾക്ക് സമ്മർദമേൽക്കുന്നതു മൂലമാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്.
കീബോർഡും മൗസും ദീർഘകാലം ഉപയോഗിക്കുന്നവരിലാണ് പ്രധാനമായും കാർപൽ ടണൽ സിൻഡ്രോം കാണപ്പെടുന്നത്. കംപ്യൂട്ടർ ഉപയോഗം മൂലം പേശികളെ ബാധിക്കുന്ന ഇത്തരം രോഗാവസ്ഥകളെ അതിജീവിക്കാൻ
► നിരന്തരമായ കംപ്യൂട്ടർ ഉപയോഗം ഒഴിവാക്കുക
► കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുക
►കംപ്യൂട്ടറിനു മുൻപിലെ ഇരുത്തം ശാസ്ത്രീയമാക്കുക
► രോഗലക്ഷണങ്ങൾ സ്വയം നിയന്ത്രിക്കാനാകാതെ വരുന്പോൾ നിർബന്ധമായും ഡോക്ടറെ സന്ദർശിക്കുക
കണ്ണിനെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾ
സ്ഥിരമായി കംപ്യൂട്ടർ ഉപയോഗിക്കുന്നവരിൽ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾക്കുള്ള സാധ്യത സ്വാഭാവികമായും കൂടുതലായിരിക്കും. കാഴ്ച മങ്ങുന്ന അവസ്ഥ, കാഴ്ചക്കുറവ്, കണ്ണുവേദന, കണ്ണിൽ നിന്ന് വെള്ളംവരുക തുടങ്ങി നിരവധി അസുഖങ്ങൾ ഇതുമൂലം വരാം.
ഇത്തരത്തിലുള്ള രോഗങ്ങളെയെല്ലാം ഒറ്റവാക്കിൽ വിശേഷിപ്പിക്കുന്ന പേരാണ് കംപ്യൂട്ടർ ഐ സിൻഡ്രോം എന്നത്. മോണിറ്ററിന്റെ ഗ്ലയർ, മോശപ്പെട്ട ഡിസ്പ്ലേ നിലവാരം തുടങ്ങിയവ ഇത്തരം അസുഖങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
കംപ്യൂട്ടർ ഉപയോഗം മൂലം നേത്രങ്ങളെ ബാധിക്കുന്ന രോഗാവസ്ഥകളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്നത് വരണ്ട നേത്രം (ഡ്രൈ ഐ) ആണ്. ഇതുമൂലം കണ്ണിൽ ചൊറിച്ചിൽ, കുരുക്കൾ മുതലായവ പ്രത്യക്ഷപ്പെട്ടേക്കാം. ദീർഘനേരത്തെ മോണിറ്റർ ഉപയോഗമാണ് ഇതിനു പ്രധാന കാരണം.
മോണിറ്റർ കൃത്യമായി കണ്ണിനു അഭിമുഖമായി സ്ഥാപിക്കണം. ഏറ്റവും മികച്ച നിലവാരമുള്ള മോണിറ്ററുകൾ തെരഞ്ഞെടുക്കണം. മോണിറ്ററിന്റെ തെളിച്ചവും കോണ്ട്രാസ്റ്റും കൃത്യമായി അഡ്ജസ്റ്റ് ചെയ്തു നിലനിർത്താൻ സാധിച്ചാൽ ഒരു പരിധിവരെ ഈ അവസ്ഥകളെ മറികടക്കാം.
മറ്റു പ്രശ്നങ്ങൾ
ഒട്ടും ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ വളരെ വ്യാപക മായി കാണപ്പെടുന്നതുമായ കംപ്യൂട്ടർ അനുബന്ധപ്രശ്നങ്ങളി ലൊന്നാണ് മാനസികമായ ബുദ്ധിമുട്ടുകൾ. ദീർഘനേരം കംപ്യൂട്ടറിൽ ചെലവഴിക്കുന്നവർക്ക് പ്രത്യേകിച്ച്, കുഞ്ഞുങ്ങൾക്ക് ഒറ്റപ്പെടൽ, നിരാശ, ആശങ്ക മുതലായവ കാണപ്പെടാൻ സാധ്യത കൂടുതലാണ്.
പല തരത്തിലുള്ള കംപ്യൂട്ടർ ഗെയിമുകൾക്കും മറ്റും അടിമപ്പെടാനുള്ള സാധ്യതയും അത്തരം അവസ്ഥകൾ സ്വസ്ഥമായ ജീവിതത്തെ തന്നെ ഇല്ലാതാക്കാനുള്ള സാധ്യതയും കൂടുതലാണ്. മാത്രമല്ല, സ്ഥിരമായി കംപ്യൂട്ടറിന്റെ മുൻപിലിരിക്കു ന്നത് മൂലം മറ്റുതരത്തിലുള്ള ശാരീരിക വ്യായാമങ്ങൾ ഇല്ലാതാവു കയും ലഘുഭക്ഷണവും മറ്റും ധാരാളമായി കഴിക്കാനുള്ള പ്രവണ വർധിക്കുകയും ചെയ്യും.
തന്മൂലം അമിതവണ്ണം എന്ന അവസ്ഥ യിലേക്ക് എളുപ്പത്തിൽ നടന്നടുക്കാനും സാധ്യതയേറെയാണ്. ശരീരത്തിനും മനസിനും അയവ് നൽകുന്ന റിലാക്സേഷൻ തെറാപ്പി, ശ്വസന വ്യായാമങ്ങൾ, നൃത്തം തുടങ്ങിയവ ശീലമാക്കുന്നതിലൂടെ ഒരു പരിധിവരെ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാൻ സാധിക്കും.
ഡോ. എ. ലുലു അസീസ്
സീനിയർ സ്പെഷലിസ്റ്റ്, ഇന്റേണൽ മെഡിസിൻ
ആസ്റ്റർ മിംസ് കണ്ണൂർ
തയാറാക്കിയത്- അനുമോൾ ജോയ്
കംപ്യൂട്ടർ ഉപയോഗവും ശാരീരിക പ്രത്യാഘാതങ്ങളും
01:33 PM Oct 20, 2021 | Deepika.com