+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മികച്ച ഇന്ധനക്ഷമതയുമായി പുതിയ കൈഗർ

ന്യൂഡൽഹി: പ്രമുഖ വാഹന നിർമാതാക്കളായ റനോ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിലവിലുള്ളതും സാധ്യതയുള്ളതുമായ എല്ലാ ഉപഭോക്താക്കൾക്കുമായി നിരവധി ആകർഷകമായ സ്കീമുകളും പ്രമോഷനുകളും സഹിതം കൈഗറിന്‍റെ പുതിയ ആർഎ
മികച്ച ഇന്ധനക്ഷമതയുമായി പുതിയ   കൈഗർ
ന്യൂഡൽഹി: പ്രമുഖ വാഹന നിർമാതാക്കളായ റനോ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിലവിലുള്ളതും സാധ്യതയുള്ളതുമായ എല്ലാ ഉപഭോക്താക്കൾക്കുമായി നിരവധി ആകർഷകമായ സ്കീമുകളും പ്രമോഷനുകളും സഹിതം കൈഗറിന്‍റെ പുതിയ ആർഎക്സ്ടി (ഓ) വേരിയന്‍റ് പുറത്തിറക്കി.

ലോകോത്തര ടർബോചാർജ്ഡ് 1.0ലി പെട്രോൾ എഞ്ചിനോടു കൂടിയ കൈഗർ മികച്ച പ്രകടനവും സ്പോർട്ടി ഡ്രൈവും ലിറ്ററിന് 20.5 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നു.

മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിട്ടുള്ള റെനോ കൈഗറിൽ, 100 പിഎസ് പവർ ഔട്ട്പുട്ടും 160 എൻഎം ടോർക്കും (5 സ്പീഡ് മാനുവൽ: 28003600 ആർപിഎമ്മിൽ ലഭ്യമാണ്) അടങ്ങിയിരിക്കുന്നു. ഇത് എഞ്ചിന്‍റെ വിശ്വാസ്യതയ്ക്കും ദീർഘകാലത്തെ ഈടുനിൽപ്പിനും ഉപകരിക്കും. യൂറോപ്പിലെ ക്ലിയോയിലും ക്യാപ്ചറിലും ഇതിനകം അവതരിപ്പിച്ച ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും വാഗ്ദാനം ചെയ്യുന്നു.

1.0ലിറ്റർ എനർജി, 1.0ലി ടർബോ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് റെനോ കൈഗർ വാഗ്ദാനം ചെയ്യുന്നത്. പ്രാരംഭ വില 5.64 ലക്ഷം രൂപയാണ്. 2 പെഡൽ ഓഫറുകളായ എഎംടി, സിവിടിയോടൊപ്പമാണ് ഇത് എത്തുന്നത്. 3 മോഡലുകളിലൂടെ (ഇക്കോ, നോർമൽ, സ്പോർട്ട്) ഇന്ധനക്ഷമതയുടെയും പ്രകടനത്തിന്‍റേയും ബഹുസ്വരത പ്രദാനം ചെയ്യുന്ന മൾട്ടിസെൻസ് ഡ്രൈവ് മോഡുകളും ഇതോടൊപ്പമുണ്ട്.

ഉപഭോക്താക്കൾക്ക് ലഭ്യമായ അഞ്ച് ട്രിമ്മുകളിൽ നിന്നു തിരഞ്ഞെടുക്കാം ആർഎക്സ്ഇ, ആർഎക്സ്എൽ, ആർഎക്സ്ടി, ആർഎക്സ്ടി (ഓ), ആർഎക്സ്‌സെഡ്. ഈ വിഭാഗത്തിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഓരോ പതിപ്പും നിർമിച്ചിരിക്കുന്നത്.

എല്ലാ ട്രിമ്മുകളിലും ആകർഷകമായ വിലയുമാണ്. ഉപഭോക്താക്കൾക്ക് എല്ലാ തലത്തിലും വിലയേറിയ നേട്ടം ഉണ്ടാകുന്നു, കൂടാതെ ഉയർന്ന വേരിയന്‍റുകളിൽ സ്റ്റൈലിഷ് ഡ്യുവൽ ടോൺ കോമ്പിനേഷൻ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.

സവിശേഷമായ കൂപ്പെ എസ് യുവി രൂപകൽപ്പനയും മികച്ച സ്പേസ്/യൂട്ടിലിറ്റി, സ്മാർട്ട് ഫീച്ചറുകളും ലോകോത്തര സ്പോർട്ടി എഞ്ചിനുമുള്ള റെനോ കൈഗർ, ഇന്ത്യൻ വാഹന വിപണിയിൽ അതിസവിശേഷമായ ഒരു സ്ഥാനം നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ്.



റെനോ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത വേരിയന്‍റുകളിൽ 1,30,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നൽകുന്നു. ഈ കാലയളവിൽ ഒരു പുതിയ റെനോ വാഹനം വാങ്ങുമ്പോൾ ഈ ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

മേൽപ്പറഞ്ഞവയ്ക്ക് പുറമേ, 10 വർഷത്തെ ആഘോഷങ്ങൾ പ്രമാണിച്ച് കമ്പനി 10 അദ്വിതീയ ലോയൽറ്റി റിവാർഡുകളും പുറത്തിറക്കി. സാധാരണ ഉപഭോക്തൃ ഓഫറുകൾക്കു പുറമേ പരമാവധി 110,000 രൂപ വരെ ലോയൽറ്റി ആനുകൂല്യങ്ങളും നേടാനും കഴിയും.