കൊച്ചി : 5 ജി അധിഷ്ഠിത സ്മാർട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുനിര ടെലികോം സേവന ദാതാക്കളായ വോഡാഫോൺ ഐഡിയ വീയും എൽ ആൻഡ് ടിയുടെ സ്മാർട്ട് വേൾഡ് ആൻഡ് കമ്യൂണിക്കേഷൻസ് ബിസിനസും തമ്മിൽ സഹകരിക്കാൻ ധാരണയായി.
സർക്കാർ അനുവദിച്ച 5 ജി സ്പെക്ട്രത്തിൽ നിന്നു വരുന്ന 5 ജി ട്രയലുകളുടെ ഭാഗമായാണ് 5 ജി അധിഷ്ഠിത സ്മാര്‍ട്ട് സിറ്റി സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനുള്ള ഈ പൈലറ്റ് പദ്ധതി.
ഇന്റർനെറ്റ് ഓഫ് തിംഗ്സ്, എൽ ആൻഡ് ടി സ്മാര്‍ട്ട് സിറ്റി സംവിധാനം ഉപയോഗിച്ചുള്ള നിർമിത ബുദ്ധി വീഡിയോ സാങ്കേതികവിദ്യകൾ, നഗരവത്കരണത്തിന്റെ വെല്ലുവിളികൾ, സുരക്ഷയും മറ്റു സ്മാര്‍ട്ട് സംവിധാനങ്ങളും ലഭ്യമാക്കൽ എന്നിവ അടങ്ങിയ പൈലറ്റ് പദ്ധതിക്കായാണ് പൂനെയിൽ ഇരു കമ്പനികളും തമ്മിൽ സഹകരിക്കുക.
സ്ഥായിയായ സ്മാർട്ട് സിറ്റികൾ നിർമിക്കുന്നതിന്റെ അടിസ്ഥാനം ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളാണെന്ന് 5 ജി ട്രയലിനേയും സഹകരണത്തേയും കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ എന്റർപ്രൈസസ് ബിസിനസ് ഓഫിസർ അഭിജിത്ത് കിഷോര്‍ പറഞ്ഞു.
നഗര വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാനുള്ള പുതിയ അവസരമാണ് 5 ജി സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്. 5 ജി അധിഷ്ഠിത സ്മാർട്ട് സിറ്റി സംവിധാനങ്ങൾ പരീക്ഷിക്കാനായി എൽ ആൻഡ് ടിയുമായി സഹകരിക്കുന്നതിനു വീയ്ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്ത് സ്മാര്‍ട്ട് സംവിധാനങ്ങൾക്ക് വൻ തോതിൽ ആവശ്യം വർധിക്കുമെന്നാണ് തങ്ങൾ കണക്കാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എൽ ആൻഡ് ടി ഡിഫൻസ് ആൻഡ് സ്മാര്‍ട്ട് ടെക്നോളജീസ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡയറക്ടറുമായ ജെ.ഡി. പാട്ടീല്‍ പറഞ്ഞു.
വർധിപ്പിച്ച മൊബൈൽ ബാൻഡ് വിഡ്ത്ത്, അൾട്ര റിയലബിൽ ലോ ലാറ്റെൻസി കമ്യൂണിക്കേഷൻസ്, മൾട്ടി അക്സസ് എഡ്ജ് കംപ്യൂട്ടിംഗ് തുടങ്ങിയവയെല്ലാം 5 ജി സേവനങ്ങളിലൂടെ ലഭ്യമാക്കാനാണ് ഈ പരീക്ഷണങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
വീയുടെ 5 ജി നെറ്റ് വർക്ക് ട്രയൽ ഉപയോഗങ്ങൾക്കായി ടെലകോം വകുപ്പ് എംഎം വേവ് ബാൻഡിൽ 26 ജിഗാഹെർട്സ്, 3.5 ജിഗാഹെർട്ക് സ്പെക്ട്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്.
5 ജി സ്മാർട്ട് സിറ്റി ട്രയൽസ്: വീയും എൽ ആൻഡ് ടിയും കൈകോർക്കുന്നു
07:47 AM Oct 19, 2021 | Deepika.com