മൊബൈൽ പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് റിയൽമി. ഇതാ, ചൈനയിൽ കഴിഞ്ഞ മാസം അവതരിപ്പിച്ച ജിടി നിയോ 2 എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കന്പനി.
8 എംപി അൾട്രാവൈഡ് സെൻസറും 2 എംപി മാക്രോ ലെൻസും അടക്കമുള്ള 64എംപി പ്രൈമറി കാമറയാണ് ഈ മോഡലിന്റെ പ്രധാന ആകർഷണം.
ക്വാൽകോം സ്നാപ്ഡ്രാഗണ് 870 5ജി പ്രോസസർ, 5,000 എംഎഎച്ച് ബാറ്ററി, 65 വാട്ട് സൂപ്പർഡാർട്ട് ചാർജിംഗ്, അമോലെഡ് ഡിസ്പ്ലേ, ഫോണിന്റെ ചൂടു കുറയ്ക്കാനുള്ള സംവിധാനം എന്നിങ്ങനെയുള്ള സവിശേഷതകളുണ്ടാവും.
8 ജിബി, 12 ജിബി റാം ശേഷിയുള്ള മോഡലുകളാണ് ലഭിക്കുക. 128 ജിബി, 256 ജിബി എന്നിങ്ങനെയാണ് മെമ്മറി. 29,000 മുതൽ 35,000 രൂപ വരെയായിരിക്കും വിലയെന്നാണ് ഇതുവരെയുള്ള സൂചനകൾ.
ജിടി നിയോ 2 വരുന്നു
02:20 PM Oct 13, 2021 | Deepika.com