സാംസംഗ് തങ്ങളുടെ ഗാലക്സി എ52എസ് എന്ന 5ജി ഫോണ്‍ പുറത്തിറക്കിയപ്പോൾ അതിലൊരു അത്ഭുതകരമായ ഫീച്ചർ ഉണ്ടായിരുന്നു- റാം പ്ലസ്. പേരിൽനിന്നുതന്നെ സംഗതി വ്യക്തമാണ്. ഫോണിൽ ഉള്ള റാം കൂടാതെ വർച്വൽ മെമ്മറിയായി ഉപയോഗിക്കാവുന്ന ഒരു 4 ജിബി ഓണ്‍ബോർഡ് സ്റ്റോറേജ്.
ഫിസിക്കൽ മെമ്മറി കുറയുന്പോൾ ഇങ്ങനെ ഡിസ്ക് സ്റ്റോറേജിൽനിന്ന് അലോക്കേറ്റ് ചെയ്യുന്ന ഒരു രീതി വിൻഡോസ് മുന്‍പേ അവതരിപ്പിച്ചിട്ടുണ്ട്. അതിനു സമാനമാണ് സാംസംഗിന്റെ റാം പ്ലസ് എന്ന ഫീച്ചർ.
ഫോണ്‍ വല്ലാതെ സ്ലോ ആകുന്നത് ഇതു തടയുമെന്നുമാത്രമല്ല, പെർഫോർമൻസ് തൃപ്തികരമാക്കുകയും ചെയ്യും. ഇപ്പോൾ ഈ ഫീച്ചർ തങ്ങളുടെ കൂടുതൽ മോഡലുകളിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് സാംസംഗ്.
അത്യാവശ്യം നല്ല അളവിൽ റാം ഉള്ള ഫോണുകളിൽ ഈ വർച്വൽ മെമ്മറി ആവശ്യമുണ്ടോ എന്നൊക്കെ സംശയിക്കുന്നവർ ഉണ്ടാകും. കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനൊന്നും ഇല്ലെങ്കിലും ചില വേളകളിലെങ്കിലും ഇത് പ്രയോജനപ്പെടുമെന്നാണ് ഉപയോക്താക്കളുടെ പക്ഷം.
ആഹാ! RAM Plus!!
10:26 AM Oct 09, 2021 | Deepika.com