സ്കൂളുകൾ തുറക്കാറായെങ്കിലും ഓണ്‍ലൈൻ ക്ലാസുകൾ തുടരാനാണ് സാധ്യത. കൂടുതൽ നേരം മൊബൈൽ സ്ക്രീനിൽ നോക്കിയിരിക്കുന്നത് കുട്ടികളുടെ (മുതിർന്നവരുടെയും) കണ്ണുകൾക്ക് പ്രശ്നമുണ്ടാക്കുന്നുണ്ട്. ലാപ്ടോപ്പിന്റെ ബജറ്റ് പോക്കറ്റിനിണങ്ങുന്നതുമല്ല. അങ്ങനെനോക്കുന്പോൾ ഒരു ടാബ്ലെറ്റ് വാങ്ങുന്നതാണ് മികച്ച ഓപ്ഷൻ. മിഡ്റേഞ്ച് സ്മാർട്ട്ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇതാ മോട്ടറോളയുടെ ടാബ് വരുന്നു.
രാജ്യത്ത് കന്പനി അവതരിപ്പിക്കുന്ന ആദ്യത്തെ ടാബ് ആണ് മോട്ടോ ടാബ് ജി20. എട്ട് ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ, മീഡിയാടെക് ഹീലിയോ പി22ടി പ്രോസസർ, ആൻഡ്രോയ്ഡ് 11, അഞ്ച് എംപി കാമറ എന്നിവയ്ക്കു പുറമേ പ്രധാന ആകർഷണമായി 5,100 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുമുണ്ട്. 10,999 രൂപയാണ് വില. ഫ്ളിപ്കാർട്ടിലൂടെ വാങ്ങാം.
15 മണിക്കൂർ വീഡിയോ ചാറ്റ് അല്ലെങ്കിൽ 18 മണിക്കൂർ ബ്രൗസിംഗ് സപ്പോർട്ട് നൽകുന്നതാണ് ഈ ടാബിലെ ബാറ്ററി. 3 ജിബിയാണ് റാം. 32 ജിബി സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ ഉയർത്താം. ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനം സപ്പോർട്ട് ചെയ്യും.
പാരന്റ് കണ്ട്രോൾ അടക്കമുള്ള ഗൂഗിൾ കിഡ്സ് സ്പേസ് ടാബിൽ ഉണ്ട്. അതേസമയം സിം കാർഡ് സ്ലോട്ട് ഇല്ല എന്നത് ഒരു ന്യൂനതയാണ്. മൊബൈൽ നന്പർ അധിഷ്ഠിതമായ ആപ്പുകൾ ഉപയോഗിക്കുന്പോൾ പരിമിതികൾ ഉണ്ടാകും.