പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ മഠത്തിനകത്തു എം.എ. ജോൺസൺ പ്രഖ്യാപിച്ച നിരാഹാര സമരത്തിൽ ഉറച്ചു തന്നെ. വെള്ളിയാഴ്ച രാവിലെ പത്തിനു സ്വന്തം പുരയിടത്തിലെ തെങ്ങിൻ ചുവട്ടിലാണു സമരം നടത്തുന്നത്.
അതിരൂക്ഷമായ കാട്ടുകുരങ്ങു ഭീഷണിയിൽ നിന്നു തന്റെയും നാട്ടുകാരുടെയും കൃഷിയിടങ്ങളെ മോചിപ്പിക്കുകയെന്നതാണു പെരുവണ്ണാമൂഴി വനാതിർത്തിയിലെ ഓനിപ്പുഴ തീരത്തു താമസിക്കുന്ന ജോൺസന്റെ പ്രധാന ആവശ്യം. സമര പ്രഖ്യാപനത്തിനു വലിയ പിന്തുണയാണു ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരുന്നാൽ പോലും വലിയ അവശത അനുഭവിക്കേണ്ടി വരുന്ന ശരീര സ്ഥിതിയാണു ജോൺസന്.
നിരാഹാര സമരത്തിൽ നിന്നു മാറണമെന്നു പലരും ഉപദേശിക്കുന്നുണ്ടെങ്കിലും മുന്നോട്ടു വച്ച കാൽ പിൻവലിക്കാൻ തയാറല്ലെന്നാണു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
കുരങ്ങുകളെ പിടിക്കാനായി പെരുവണ്ണാമൂഴി വനപാലകർ ഇന്നലെ ജോൺസന്റെ കൃഷിയിടത്തിൽ കൂടുകൾ സ്ഥാപിച്ചു.
കുരങ്ങു ഭീഷണി: കർഷകന്റെ ഒറ്റയാൾ സമരം ഫലം കണ്ടു, കൂടുമായി വനപാലകർ
03:55 PM Oct 06, 2021 | Deepika.com