+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആക്സിസ് ബാങ്കിന് പുതിയ ‌യൂ‌ണിറ്റ് "ഭാരത് ബാങ്ക്'

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് അര്‍ധനഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ "ഭാരത് ബാങ്ക്' യൂണിറ്റിനു രൂപം നൽകി.ഗ്രാമീണ മേഖലയ്ക്ക് ആവശ്യമായ
ആക്സിസ് ബാങ്കിന് പുതിയ ‌യൂ‌ണിറ്റ്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് അര്‍ധ-നഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ "ഭാരത് ബാങ്ക്' യൂണിറ്റിനു രൂപം നൽകി.

ഗ്രാമീണ മേഖലയ്ക്ക് ആവശ്യമായ ധനകാര്യ ഉത്പന്നങ്ങള്‍, ഡജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്തല്‍, സിഎസ് സി, വിഎല്‍ഇ തുടങ്ങിയയുമായുള്ള സഹകരണം, ബഹുമുഖ കാര്‍ഷികോത്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബാങ്കിംഗ് സേവനം തുടങ്ങിയവയാണ് "ഭാരത് ബാങ്കിംഗ്' യൂണിറ്റിലൂടെ ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഗ്രാമീണ എംഎസ്എംഇ, സിഎസ്സി, കോര്‍പറേറ്റ് കൃഷി തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനായി മൂവായിരത്തോടെ ആളുകളെ ബാങ്കു ചേര്‍ക്കും.

പകര്‍ച്ചവ്യാധി സമയത്ത് 2,065 ശാഖകളിലൂടെ അര്‍ധ-നഗര, ഗ്രാമീണ മേഖലകളിലെ 80 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഡീപ് ജിയോ സംരംഭത്തിന്‍റെ വിജയവും അതിന്‍റെ പ്രതികരണവുമാണ് ഭാരത് ബാങ്ക് യൂണിറ്റിനു രൂപം നല്‍കാന്‍ ആക്സിസ് ബാങ്കിന് പ്രചോദനമായത്. ഇതിലൂടെ ഈ വിഭാഗത്തിലെ വായ്പയില്‍ 18 ശതമാനവും ഗ്രാമീണ മേഖലയില്‍നിന്നുള്ള ഡിപ്പോസിറ്റില്‍ 19 ശതമാനവും വാര്‍ഷിക വളര്‍ച്ചയും നേടി.

ഗ്രാമീണേ മേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭാരത് ബാങ്കിംഗിന്‍റെ ഗ്രൂപ്പ് എക്സിക്യൂട്ടീവും തലവനുമായി മുനീഷ് ശര്‍ദയെ നിയമിച്ചിട്ടുണ്ട്.‌

കാര്‍ഷിക മേഖലയിലെ പരിഷ്കാരങ്ങള്‍, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ എന്നിവ നമ്മുടെ മൂന്നാം നിര പട്ടണങ്ങളിലും ഗ്രാമീണ ഇന്ത്യയിലും ഈ ദശകത്തിലെ വലിയ അവസരമാണ് ഒരുക്കുന്നത്. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായ ഒരു പ്രത്യേക വളര്‍ച്ചാ കേന്ദ്രീകൃത 'ഭാരത് ബാങ്ക്' സൃഷ്ടിക്കുകയാണെന്ന് ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.